ദാവൂദ് ഇബ്രാഹിമുമായി മുംബൈ പൊലീസ് ഉദ്യോഗസ്ഥന് ബന്ധം

0

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതി പൊളിച്ചത്മുംബൈ പൊലീസിലുള്ള ദാവൂദിന്റെ പിണിയാളുകളാണെന്ന മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ബിജെപി എംപിയുമായ ആർ.കെ. സിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഡി കമ്പനിയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതി ദാവൂദുമായി മുംബൈയിലെ പൊലീസ് ഇൻസ്പെകടർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. അസ്ലം മോമിൻ എന്ന സീനിയർ പൊലീസ് ഇൻസ്പെക്ടർക്ക് ദാവൂദും അദേഹത്തിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി മെയിൽ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. മോമിന്റെ ഫോൺ കോൾ രേഖകളിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്നാണ് റിപ്പോർട്ട്.
2005 ആഗസ്റ്റ് എട്ടിന് ഡൽഹിയിലെ യുഎസ് എംബസിയിൽ നിന്നു വാഷിങ്ടണിലേക്ക് ഒരു അതീവ രഹസ്യ ടെലഗ്രാം പോയി. ‘യുഎസിലെ ബ്രാൻഡഡ് ഹോട്ടലിൽ നടക്കുന്ന മകളുടെ വിവാഹ പരിപാടിക്കിടെ ഭീകരൻ ദാവൂദ് ഇബ്രാഹിം ഇന്ത്യയെ വേട്ടയാടുന്നു’ എന്നതായിരുന്നു ടെലഗ്രാമിന്റെ തലക്കെട്ട്. ദാവൂദ് ഇബ്രാഹിമിന്റെ ശത്രുവുമായ ഛോട്ടാ രാജന്റെ സഹായികളായിരുന്ന വിക്കി മൽഹോത്രയേയും ഫരീദ് ടനാഷയെയും അറസ്റ്റ് ചെയ്തത സംഭവമായിരുന്നു ടെലഗ്രാമിലെ പ്രതിപാദ്യ വിഷയം. ഈ അറസ്റ്റുകൾക്ക് ദാവൂദിനെ വധിക്കാനുള്ള നീക്കവുമായി ബന്ധമുണ്ടോയെന്ന സംശയവും ടെലഗ്രാം ഉയർത്തിയിരുന്നു.
നേരത്തെ, ദാവൂദിനെ പിടികൂടാൻ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതി പൊളിച്ചത് മുംബൈ പൊലീസിലുള്ള ദാവൂദിന്റെ പിണിയാളുകളാണെന്ന മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ബിജെപി എംപിയുമായ ആർ.കെ.സിങ് വെളിപ്പെടുത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ശത്രുവുമായ ഛോട്ടാ രാജന്റെ ഏതാനും അനുയായികളെ പരിശീലിപ്പിച്ചു പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാണു നീക്കം നടന്നത്. ഇതിനായി മഹാരാഷ്ട്രയിലെ രഹസ്യകേന്ദ്രത്തിൽ പരിശീലനം തുടങ്ങി. ഇപ്പോഴത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആയിരുന്നു ഐബി മേധാവി. എന്നാൽ മുംബൈ പൊലീസിലെ ദാവൂദിന്റെ മാസപ്പടി പറ്റുന്ന ചിലർ ഇക്കാര്യം അറിഞ്ഞു. അവർ ഛോട്ടാ രാജന്റെ ആളുകൾക്കെതിരായ അറസ്റ്റ് വാറന്റുമായി പരിശീലന സ്ഥലത്തെത്തി. അതോടെ നീക്കം പൊളിഞ്ഞതായും സിങ് വെളിപ്പെടുത്തിയിരുന്നു.
മെയിൽ ടുഡേയിലെ റിപ്പോർട്ട് പ്രകാരം ഈ സംഭവത്തിന് ശേഷം മുംബൈ പൊലീസ് കമ്മിഷണർ എ.എൻ. റോയ് അസ്ലം മോമിനെ രൂക്ഷമായ ഭാഷയിൽ ശാസിച്ചിരുന്നു. മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥനും അധോലോകവുമായുള്ള പ്രകടമായ ബന്ധം പൊലീസും അധോലോകവുമായുള്ള രഹസ്യബന്ധത്തിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്റലിജൻസിനും മോമിന്റെ അധോലോക ബന്ധത്തെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Share.

About Author

Comments are closed.