മത്സ്യത്തിന്റെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സൗദിയില്‍ മത്സ്യം ബഹിഷ്കരിയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം. ‘അത് ചീഞ്ഞ് പോകട്ടേ’ എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ ക്യാമ്പയിന് നടക്കുന്നത്. മീന്‍ ബഹിഷ്കരിയ്ക്കുന്നതിലൂടെ വിലക്കയറ്റം കുറയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അറബ് ന്യൂസ് ഉള്‍പ്പെടയുളള മാധ്യമങ്ങള്‍ നല്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മീന്‍ ബഹിഷ്കരിയ്ക്കാനുള്ള ആഹ്വാനമൊന്നും മത്സ്യപ്രിയര്‍ ചെവിക്കൊണ്ടില്ലെന്നാണ് അറിയുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തേയ്ക്കാണ് മത്സ്യവില ഉയര്‍ന്നത്. മലയാളികളുടെ ഇഷ്ട മത്സ്യമായ മത്തിയുടെ വില മൂന്ന് റിയാലില്‍ നിന്നും ഏഴ് റിയാലായി ഉയര്‍ന്നും. 10 റിയാലായിരുന്ന അയലയുടെ വില 22 റിയാലായി. യെമനില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ ജിസാനില്‍ മത്സ്യബന്ധംനം സ്തംഭിച്ചതും മത്സ്യ വിപണിയില്‍ കുത്തകകള്‍ പിടിമുറുക്കിയതുമാണ ്വില ഉയരാന്‍ കാരണംകുവൈത്തിലാണ് ആദ്യമായി മത്സ്യ ബഹിഷ്കരണ ക്യാമ്പിയിന് നടന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് സൗദിയിലും മത്സ്യ ബഹിഷ്കരണ പ്രചാരണം സോഷ്യല്‍ മീഡിയിയലൂടെ ആരംഭിച്ചത്. അതേ സമയം ഖ്വാട്ടിഫ് മത്സ്യമാര്‍ക്കറ്റില്‍ ഉള്‍പ്പടെ പ്രചാരണത്തിന് ശേഷവും തിരക്ക് കുറഞ്ഞിട്ടില്ലെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സ്യം ബഹിഷ്ക്കരിയ്ക്കാന്‍ ആഹ്വാനം, വഴങ്ങാതെ മത്സ്യപ്രേമികള്‍
0
Share.