ചിരിച്ചു കൊണ്ട് കരയണം, അങ്ങനത്തെ പല പല കലാപരിപാടികള്‍ അവര്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും; സിനിമ മേഖലയിലെ ഓഡിഷനുകള്‍ക്ക് പിന്നിലെ ചതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഷിയാസ് കരീം

0

സിനിമ മേഖലയിലെ ഓഡിഷനുകള്‍ക്ക് പിന്നിലെ ചതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഡല്‍ ഷിയാസ് കരീം. ഒരു ഒഡിഷന്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കില്‍ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇതിനായി സ്വരികൂട്ടിയ പൈസ കൊണ്ടോ പലരും ഓഡീഷനു വരും.ചിലയിടത്ത് ഒഡിഷന്‍ സെന്ററില്‍ ഫീസും വെക്കും , ചിലയിടത്ത് നമ്മുടെ കയ്യില്‍ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടുമെന്നും ഷിയാസ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ ഞാന്‍ തീരുമാനിച്ചത് … കഴിഞ്ഞ കുറേ നാളികള്‍ക്ക് ഇടയില്‍ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഈ ഒഡിഷന്‍ ഉള്ള ചതിയില്‍ പറ്റി ….ഒരു ഓഡിറ്റോറിയം അല്ലങ്കില്‍ ഒരു ഹാള്‍ ഒകെ വടകയ്ക്ക് എടുത്തു അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷന്‍ എന്ന രീതിയില്‍ ഒരു ഒഡിഷന്‍ അങ്ങു വെക്കും … സിനിമ എന്താ എന്നോ അല്ലെങ്കില്‍ അഭിനയം എന്താ എന്നോ ഒന്നും അറിയാതെ കുറച്ചുപേര്‍ ആയിരിക്കും ഇതൊക്കെ വിലയിരുത്താന്‍ നില്‍ക്കുന്നത് …. എന്നിട്ട് അവരുടെ മുന്നില്‍ കിടന്നു ഡാന്‍സും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒകെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും … സിനിമ എന്ന അമിതമായ സ്വപ്നം മനസില്‍ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മള്‍ കൂട്ടും നില്‍ക്കും …. മരണ വീട്ടില്‍ ഡാന്‍സ് കളിക്കുക … ഒരു പെണ്ണ് പോയാല്‍ എങ്ങനെ കമെന്റ് അടിക്കണം … ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികള്‍ അവര്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും …ചിലയിടത്ത് ഒഡിഷന്‍ സെന്ററില്‍ ഫീസും വെക്കും , ചിലയിടത്ത് നമ്മുടെ കയ്യില്‍ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും …ഒരു ഒഡിഷന്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കില്‍ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇതിനായി സ്വരികൂട്ടിയ പൈസ കൊണ്ടോ അവര്‍ ഒഡിഷന്‍ വരും …നിങ്ങള്‍ ഒന്ന് മനസിലാക്കണം നിങ്ങളുടെ മുന്നില്‍ കോപ്രായം കാണിക്കുന്നവരും മനുഷര്‍ ആണ് .. അവര്‍ക്കും ഒരു കുടുംബം ഉണ്ട് …എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്നു പറഞ്ഞു വണ്ടി കേറി വരുന്നവര്‍ ആണ് … അവരുടെ ഒകെ ആവിശ്യം സിനിമയാണ് …അവരെ മുതലെടുക്കാന്‍ നിക്കരുത് …പടത്തിന് പ്രൊമോഷന്‍ വേണ്ടി ഓരോ സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആകുന്നു എന്നത് പകല്‍ പോലെ സത്യം …നിങ്ങള്‍ ഒരു തുണിക്കട നടത്തിയാല്‍ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ് ??!നിങ്ങള്‍ക്ക് പരിചയം ഉള്ള ഒരാള്‍ക്ക് മുന്‍ഗണന കൊടുക്കും …അതേ ഇവിടെയും ഉള്ളു ..നേരുതെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് ഒരു കോപ്രായം കാണിക്കും …അതാണ് നടക്കുന്നത് … സിനിമയില്‍ നിങ്ങള്‍ക്ക് കേറണം എങ്കില്‍ പിടിപാഡ് ആണ് വേണ്ടത് … അത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു സിനിമ മേഖലയില്‍ എത്തും… ഇനി ഇല്ല എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപെടുകയും ചെയ്യും …ഇങ്ങനെ പ്രൊമോഷന്‍ വേണ്ടി നടത്തുന്ന ഒഡിഷന്‍ കാരണം Genuin ആയി നടത്തുന്നത് വരെ കുറഞ്ഞു തുടങ്ങി … നിങ്ങള്‍ക്ക് സിനിമ മേഖലയും ആയി ആരേലും ബന്ധം ഉണ്ട് എങ്കില്‍ അവരെ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം പോകുക … ഇല്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ വീണ്ടും വഞ്ചിതരാകാന്‍ പോകുന്നു എന്നാണ് ??

എന്നു സ്‌നേഹപൂര്‍വം

നിങ്ങളില്‍ ഒരുവന്‍

Share.

About Author

Comments are closed.