ഫോർട്ട് കൊച്ചിയിൽ നിന്നു വൈപ്പിനിലേക്കു പോവുകയായിരുന്ന യാത്രാ ബോട്ട് മൽസ്യ ബന്ധന വള്ളത്തിലിടിച്ചു മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തരെ ഉദ്ധരിച്ച് എഡിജിപി വ്യക്തമാക്കി. അതേസമയം, ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലുള്ള നാല് മൃതദേഹങ്ങളിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. വൈപ്പിൻ അഴീക്കൽ സ്വദേശി സൈനബ, ഫോർട്ട് കൊച്ചി അമാരവതി സ്വദേശി വോൾഗ(12), മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീർ, കാളമുക്ക് സ്വദേശി അയ്യപ്പൻ എന്നിവരുടെ മൃതദേഹമാണു തിരിച്ചറിഞ്ഞത്. പനയപ്പള്ളി ഗൗതം ആശുപത്രിയിൽ 45 വയസുള്ള സ്ത്രീയുടേയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഒരു പുരുഷന്റേയും മൃതദേഹം ഉണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. നാലുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ഫോർട്ട് കൊച്ചി ബോട്ടപകടം: നാലു സ്ത്രീകളും രണ്ടു കുട്ടികളുൾപ്പെടെ എട്ടു മരണം
0
Share.