ചുവപ്പ് സിഗ്നല് മറിടക്കുന്ന ചരക്കു വാഹന ഡ്രൈവര്മാരെ നാടുകടത്തും

0

gorod-dubay-dubai-marina-noch-3931ദുബായിലെ റോഡുകളില് ചുവപ്പ് സിഗ്നല് മറിടക്കുന്ന ചരക്കു വാഹന ഡ്രൈവര്മാരെ നാടുകടത്തും. യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. എമിറേറ്റിലുണ്ടാകുന്ന ഗുരുതരമായ വാഹനാപകടങ്ങള് നിയന്ത്രിച്ചു ജനജീവിതം സുരക്ഷിതമാക്കുന്നതിനാണ് ഗതഗാത നിയമത്തിലെ ശിക്ഷാ നടപടി പരിഷക്രിച്ചത്.നിരത്തുകളില് മത്സരയോട്ടം നടത്തുന്ന വാഹനങ്ങള് പൊലീസ് പിടിച്ചെടുക്കും. നിര്ദിഷ്ട വേഗം മറികടക്കാന് വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങളില് മാറ്റം വരുത്തുന്നതും കുറ്റകരമാണ്. വാഹനം ഓടിക്കുമ്പോളോ അല്ലാത്ത സമയങ്ങളിലെ പൊതുജനങ്ങള്ക്ക് ശല്യമുണ്ടാക്കുംവിധം ശബ്ദമലിനീകരണം നടത്തുന്നതും കുറ്റകരമാണ്. 6000 ദിര്ഹമില് കൂടുതല് പിഴ അടയ്ക്കാനുള്ളവരുടെ വാഹനങ്ങള് പിടിച്ചെടുക്കും. വാഹന ലൈസന്സ് കാലാവധി തീര്ന്ന് മൂന്നു മാസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ലെങ്കില് പിടിച്ചെടുക്കണമെന്നാണ് ചട്ടം പൊലീസിന് പിടികൊടുക്കാതെ വാഹനം ഓടിച്ചു പോയാലും വാഹനം പിടിച്ചെടുക്കും. പെര്മിറ്റില്ലാത്തതിന്റെ പേരില് പിടിച്ചെടുത്ത വാഹനങ്ങള് വിട്ടുകിട്ടണമെങ്കില് ഒരു ലക്ഷം ദിര്ഹം വരെ കെട്ടിവയ്ക്കേണ്ടിവരും.പ്രത്യേക പാതകളിലൂടെ ഇരുചവ്രാഹനങ്ങള് വാഹനങ്ങള് ഓടിച്ചതിന് പിടിച്ചെടുത്തവ വിട്ടുകിട്ടണമെങ്കില് അരലക്ഷം ദിര്ഹം വരെ അടക്കണം. പിഴ പൂര്ണമായി അടക്കാതെയും നിര്ദിഷ്ട കാലാവധി തീരാതെയും പിടിച്ചെടുത്ത വാഹനങ്ങള് വിട്ടുകൊടുക്കാന് പാടില്ലെന്നും പുതിയ നിര്ദേശത്തിലുണ്ട്.

Share.

About Author

Comments are closed.