അമലയുടെ വക രോഗികള്ക്ക് ഓണക്കിറ്റുകള്

0

amala-paul_137662852600പ്രമുഖ നടി അമല പോള് ആലുവ നഗരസഭയുടെ പെയിന് ആന്റ് പാലിയേറ്റീവ് രോഗികള്ക്ക് ഓണക്കിറ്റുകള് നല്കും. നഗരസഭയുടെ പെയിന് ആന്റ് പാലിയേറ്റീവിലുള്ള ഇരുനൂറിലധികം കിടപ്പ് രോഗികള്ക്കാണ് അമലാപോള് കിറ്റുകള് നല്കുക. നഗരസഭയുടെ പാലിയേറ്റിവ് കെയര് അംബാസഡര് കൂടിയ അമല പോള് കേരളത്തിലെ എല്ലാ ആഘോഷവേളകളിലും ഇത്തരത്തില് കിറ്റുകള് കൊടുക്കാറുണ്ട്. കിറ്റ് വിതരണം നഗരസഭ ചെയര്മാന് എം.ടി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സണ് ലിസി എബ്രാഹം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്പേഴ്സണ് സി. ഓമന, അമല പോളിന്റെ മാതാവ് ആനി പോള്, പ്രതിപക്ഷനേതാവ് പി.ടി. പ്രഭാകരന് തുടങ്ങിയവര് ഓണക്കിറ്റ് വിതരണത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില് പങ്കെടുത്തു

Share.

About Author

Comments are closed.