പ്രതിശ്രുത വധുവിന്റെ നഗ്ന സെല്‍ഫി ആവശ്യപ്പെട്ട വരനെയും കുടുംബത്തെയും പോലീസ് അറസ്റ്റുചെയ്തു. കല്യാണ തീയതി നിശ്ചയിക്കണമെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്ന സെല്‍ഫി നല്‍കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത് മഹാരാഷ്ട്രയിലെ താനെയിലുളള ഒരു കുടുംബമാണ്.വിവാഹം ഉറപ്പിക്കുന്നതിനെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കണമെങ്കില്‍ നഗ്നചിത്രം അയച്ചുകൊടുക്കണമെന്ന ആവശ്യം പെണ്‍കുട്ടിയോട് ഉന്നയിച്ചത് ജിതേന്ദ്ര എന്ന 33- കാരനാണ്. ഇത് ഇയാള്‍ സ്വന്തം വീട്ടുകാരോടും ചര്‍ച്ചചെയ്തു. വിചിത്രമായ ഈ ആവശ്യം വീട്ടുകാരും ഏറ്റെടുത്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്.എന്നാല്‍, പ്രതിശ്രുത വധുവും വീട്ടുകാരും വിചിത്രമായ ആവശ്യം പാടേ തളളി. എന്നാല്‍ ജിതേന്ദ്രയും കുടുംബവും മൂന്ന് ലക്ഷം രൂപയും ഒരു പുത്തന്‍ ബൈക്കും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ അവര്‍ പോലീസിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് വരനും കുടുംബവും ജയിലഴികള്ക്കുളളിലായി. നഗ്നചിത്രം കൈക്കലാക്കി പെണ്വീട്ടുകാരില് നിന്ന് കൂടുതല്‍ പണം കൈക്കലാക്കാനായിരുന്നു ജിതേന്ദ്രയുടെയും കുടുംബത്തിന്റെയും പദ്ധതിയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
വിവാഹത്തിനു മുമ്പ് വധുവിന്റെ നഗ്ന സെല്‍ഫി വേണമെന്ന് വരനും കുടുംബവും!
0
Share.