വെര്‍ജീനീയ: യു.എസില്‍ തത്സമയ റിപ്പോര്‍ട്ടിങിനിടെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. WDBJ7 ടി.വി റിപ്പോര്‍ട്ടര്‍ ആലിസണ് പാര്‍ക്കര്‍ (23), കാമറാമാന് ആദം വാര്‍ഡ് (27) എന്നിവരാണ് മരിച്ചത്. യു.എസ് സംസ്ഥാനമായ വെര്‍ജീനീയയിലെ മൊണേറ്റയില് ഇന്ന് രാവിലെ 6:45 ഓടെയാണ് സംഭവം. തല്‍സമയ അഭിമുഖം നടത്തുമ്പോഴാണ് ഇവര്‍ക്കു നേരെ വെടിവെപ്പുണ്ടായത്. എട്ടു തവണ അഞ്ജാതനായ അക്രമി ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. സ്മിത്ത് മൗണ്ടന്‍ തടാകത്തിനു സമീപത്തെ ഷോപ്പിംഗ് സെന്‍്ററിനു തൊട്ടടുത്താണ് ആക്രമണം നടന്ന സ്ഥലം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ വെടിയേറ്റു മരിച്ചു
0
Share.