വസ്ത്രങ്ങളിൽ ട്രെൻഡ് സൃഷ്ടിച്ച് ബോളിവുഡ് താരങ്ങൾ

0

ബോളിവുഡ് താരങ്ങൾ ധരിച്ച വസ്ത്രങ്ങൾ നമുക്കും ആവർത്തിക്കാവുന്നവയാണ്. ചുവപ്പ്, പച്ച നിറങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾക്കായി താരങ്ങൾ തെരഞ്ഞെടുത്തത്.
ഓരോ ആഘോഷങ്ങളും വസ്ത്രങ്ങളിൽ പ്രതിഫലിക്കുന്ന ഇൻഡസ്ട്രിയാണ് ബോളിവുഡ്. ദീപാവലിയാണെങ്കിലും, ക്രിസ്മസ് ആണെങ്കിലും അവിടെ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല. ഈ ക്രിസ്മസിനു ബോളിവുഡ് താരങ്ങൾ ധരിച്ച വസ്ത്രങ്ങൾ നമുക്കും ആവർത്തിക്കാവുന്നവയാണ്. ചുവപ്പ്, പച്ച നിറങ്ങളാണ് ആഘോഷങ്ങൾക്കായി താരങ്ങൾ തെരഞ്ഞെടുത്തത്.  നമ്മളെ അമ്പരപ്പിച്ച ചില വസ്ത്ര വ്യത്യസ്തതകളിലൂടെ കണ്ണോടിക്കാം.

ആലിയ ഭട്ട്

ചുവന്ന നിറത്തിലുള്ള മനോഹര ഗൗണാണ് ആലിയാ ഭട്ട് കഴിഞ്ഞ വർഷം അണിഞ്ഞത്.

അനുഷ്ക ശർമ

പച്ച നിറത്തിലെ പാന്‍റ് സ്യൂട്ട് ധരിച്ചാണ് അനുഷ്ക തന്‍റെ ക്രിസ്മസ് ആഘോഷം അവിസ്മരണിയമാക്കിയത്. അധികം പണിയെടുക്കാതെ പുത്തൻ ട്രെൻഡ് സൃഷ്ടിക്കണമെന്നു ആഗ്രഹിക്കുന്നവർക്ക് ട്രൈ ചെയ്യാവുന്ന ട്രെൻഡാണിത്.

ഐശ്വര്യ റായ് ബച്ചൻ

ചുവന്ന നിറത്തിലെ ട്രെഞ്ച് കോട്ടാണ് ഐശ്വര്യറായി ബച്ചനെ വ്യത്യസ്തയാക്കിയത്. ക്രിസ്മസ് വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് ഐശ്വര്യയുടെ വസ്ത്രധാരണം.

കരീന കപൂർ ഖാൻ

കടും ചുവപ്പു നിറത്തിലുള്ള വസ്ത്രം നമ്മളെയെല്ലാം അമ്പരപ്പിക്കുന്നതാണ്. ക്രിസ്മസിനു തിളങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വസ്ത്രമാണിത്.

ദീപിക പദുക്കോൺ

ഗൗരി & നൈനിക ഡിസൈൻ ചെയ്ത ചുവപ്പു നിറത്തിലെ ഗൗൺ അണിഞ്ഞ് അവാർഡ് ദാന ചടങ്ങിനെത്തിയ ദീപികയുടെ ലുക്ക് ക്രിസ്മസിനു ആവർത്തിക്കാവുന്നതാണ്.

സോനം കപൂർ

ക്രിസ്മസിനു ആവർത്തിക്കാൻ കഴിയുന്ന മനോഹരമായ വസ്ത്രമാണ് സോനത്തിന്‍റേത്. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം വളരെ കംഫർട്ടബിളായി അണിഞ്ഞു നടക്കാം.

പ്രിയങ്ക ചോപ്ര

ക്രിസ്മസിനു ചുവപ്പിനോട് ഗുഡ്ബൈ പറയാനാഗ്രഹിക്കുന്നവർക്ക് പ്രിയങ്കയുടെ പച്ച നിറത്തിലെ വസ്ത്രം മാതൃകയാക്കാം.

ദിഷാ പട്ടാണി

പച്ച നിറത്തിലെ പട്ടുവസ്ത്രമണിഞ്ഞുള്ള ദിഷയുടെ ലുക്ക് ഹോട്ടായി” സമീപിക്കുന്നവർക്ക് പരീക്ഷിക്കാവുന്നതാണ്.
.

Share.

About Author

Comments are closed.