ഇന്ദ്രാണിയുടെ സഹോദരിയല്ല, പോലീസ്

0

സ്റ്റാര് ഇന്ത്യ മുന് സി.ഇ.ഒ. പീറ്റര് മുഖര്ജിയുടെ ഭാര്യ ഇന്ദ്രാണി ഉള്പ്പെട്ട കൊലപാതകക്കേസില് അപ്രതീക്ഷിത വഴിത്തിരിവ്.2012-ല് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ ഷീന ബോറ, കുറ്റാരോപിതയായ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണെന്ന കണ്ടെത്തലുമായി മുംബൈ പോലീസ് രംഗത്തെത്തി. ഷീന ബോറ കൊലക്കേസിലെ പങ്കാളിത്തത്തിന്റെ പേരില് കഴിഞ്ഞ ദിവസം രാത്രി ഖാര് പോലീസ് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തിരുന്നു.
ബാന്ദ്ര മെട്രോപോളിറ്റന് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ ഇന്ദ്രാണിയെ ഈമാസം 31 വരെ പോലീസ് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു.ഇന്ദ്രാണിയുടെ മകളാണു ഷീനയെന്ന പുതിയ കണ്ടെത്തല് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ദ്രാണിയുടെ ഭര്ത്താവ് പീറ്റര് മുഖര്ജി പ്രതികരിച്ചു. ജീവിതത്തില് ഇത്തരമൊരു പ്രതിസന്ധി മുമ്പ് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നു പറഞ്ഞ മുഖര്ജി വര്ഷങ്ങളായി താന് വിശ്വസിച്ചിരുന്ന പലതും തിരുത്തിയെഴുതേണ്ടിവരുന്നതിലെ ഞെട്ടല് മറച്ചുവച്ചില്ല. ഷീന ബോറ മകളാണെന്നതിനു പുറമേ സഹോദരനാണെന്നു താന് വിശ്വസിച്ചിരുന്ന വ്യക്തി ഇന്ദ്രാണിയുടെ ആദ്യവിവാഹത്തിലെ മകനാണെന്ന തിരിച്ചറിവ് മുഖര്ജിക്ക് മറ്റൊരു ആഘാതമായി.ഷീന സഹോദരിയാണെന്ന് ഇന്ദ്രാണി ആവര്ത്തിച്ചിരുന്നു. ഷീനയുമായി ഒരുകാലത്ത് ബന്ധമുണ്ടായിരുന്ന തന്റെ മകന് ഇപ്പോഴത്തെ പോലീസ്ഭാഷ്യം തന്നോടു നേരത്തെ പറഞ്ഞിരുന്നു. എന്നാല് മകനേക്കാള് ഭാര്യയെ വിശ്വസിച്ചിരുന്ന താന് ആ വാദം അംഗീകരിക്കാതെ മകനുമായി തെറ്റി. മകനുമായി സംസാരിക്കാതായിട്ട് മൂന്നു വര്ഷമായെന്നും മുഖര്ജി പറഞ്ഞു. ഷീനയെ കാണാനില്ലെന്ന് തനിക്കറിയില്ലെന്നും അവള് യു.എസിലുണ്ടെന്നാണ് പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതെന്നും മുഖര്ജി കൂട്ടിച്ചേര്ത്തു.2012 ലാണു ഷീന ബോറ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മുംബൈയില്നിന്ന് 84 കിലോമീറ്റര് അകലെ റെയ്ഗഡ് വനാന്തരങ്ങളില് ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിക്കുന്നതിനുള്ള സഹായം ചെയ്തു കൊടുത്തത് ഇന്ദ്രാണിയാണെന്നാണു പോലീസ് ഭാഷ്യം.ഇന്ദ്രാണിയുടെ ്രെഡെവറെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയാണു ഇന്ദ്രാണിയെ കുടുക്കിയത്. കൊലപാതകത്തിനാവശ്യമായ സഹായം ചെയ്തത് താനാണെന്നും ഇയാള് പോലീസിനോട് വെളിപ്പെടുത്തി.കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയുടെ മുന് ഭര്ത്താവ് സഞ്ജീവ് ഖന്നെയെകൊല്ക്കത്തയില്നിന്നു മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര് നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കൊലക്കേസില് ഇയാളുടെ പങ്കെന്താണെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല

Share.

About Author

Comments are closed.