മലയാള ടിവി ചാനലുകള് ഇനി വിരല്ത്തുമ്പില്.

0

ദുബായ്: 20 ഓളം മലയാള ടിവി ചാനലുകളുമായി പുതിയ ആപ്ലിക്കേഷന് പുറത്തിറങ്ങി. ഡിജിറ്റല് വിനോദ സാങ്കേതിക ഉല്പന്നങ്ങളുടെ പ്രമുഖ നിര്മ്മാതാക്കളായ യൂറോസ്റ്റാര് ഏഷ്യാനെറ്റ് മൊബൈലിന്റെയും എക്സ്പീരിയോ ലാബ്സിന്റെയും സഹകരണത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ടി.വി ചാനലുകള്ക്ക് പുറമെ ഏതാനും റേഡിയോ സ്റ്റേഷനും പുതിയ ആപ്ലിക്കേഷനിലൂടെ ജനങ്ങളിലേക്ക് നേരിട്ടെത്തുകയാണ്. ലുലു ഹൈപ്പര്മാര്ക്കറ്റുകളില് ലഭ്യമായിട്ടുള്ള യൂറോസ്റ്റാര് ഇപാഡ് മലയാളം ടി.വി ടാബ് ലെറ്റ് 279 ദിര്ഹത്തിന് വാങ്ങുന്നവര്ക്ക് ആപ്ലിക്കേഷന്റെ രണ്ടു മാസത്തെ സബ്സ്ക്രിപിഷനും ആക്റ്റിവേഷനും സൗജന്യമായി ലഭിക്കുമെന്ന് അധിക്രതര് ദുബായില് വിളിച്ചുച്ചേര്ത്ത വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ആന്ഡ്രോയിഡ് ആപ്പിള് ടാബ് ലെറ്റുകളില് ആപ്ലിക്കേഷന് നേരിട്ട് ഡൗണ്ലോഡ് ചെയ്യാനും ഉപഭോക്താക്കള്ക്ക് സാധിക്കും.
. ജി 4 ജി കണക്ഷനുകളിലൂടെയും വൈഫൈയിലൂടേയും ആപ്പ് പ്രവര്ത്തിപ്പിക്കാവുന്നതാണ്. ഗോയൂറാസ്റ്റാര് എന്ന വെബ്സൈറ്റിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള് രേഖപ്പെടുത്തി 20 ഓളം മലയാള ചാനലുകള് 6 മാസത്തേക്ക് 90 ദിര്ഹം എന്ന നിരക്കില് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. പുതിയ സാങ്കേതിക വിദ്യ ഡിജിറ്റല് മേഖലയില് ബ്യഹത്തായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് യൂറോസ്റ്റാര് ഗ്രൂപ്പ് ചെയര്മാന് രാജു ജെത്ത്വാനി അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട ചാനലുകള് എപ്പോഴും എവിടെവെച്ചും കാണുവാനുള്ള അവസരമാണ് പുതിയ ആപ്ലിക്കേഷനിലൂടെ കൈവന്നിരിക്കുന്നതെന്ന് എക്സ്പീരിയോ ലാബ്സ് ലിമിറ്റഡ് പ്രസിഡന്റ് റോഷന് ഡിസൂസ അറിയിച്ചു.

Share.

About Author

Comments are closed.