ഹജ്ജിനു സന്നദ്ധസേവകരായി പോകാനിരുന്ന 350 േപര് തട്ടിപ്പിനിരയായി

0

സന്നദ്ധ സേവനത്തിനായി ഹജിന് പോകാനായി നല്കിയ 350 പേരുടെ പാസ്പോര്ട്ടും പണവും ട്രാവല് ഏജന്സിക്കാരന് തട്ടിയെടുത്തതായി പരാതി. മലബാര് മേഖലയിലുള്ളവരാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ കൈവശം പാസ്പോര്ട്ടും പണവും നല്കിയത്. 50 േപരുടെ ആദ്യസംഘം തിരുവനന്തപുരം വഴി പോകാന് ഇന്നലെ കോഴിക്കോടെത്തിയെങ്കിലും പാസ്പോര്ട്ടും വീസയും ലഭിക്കാതിനാല് മടങ്ങിപോവുകയായിരുന്നുഹജിന് പോകുന്നവരെ സഹായിക്കാന് സന്നദ്ധരായ 350 പേരാണ് ചതിയില്പ്പെട്ടിരിക്കുന്നത്. മലബാറിലെ വിവിധ ജില്ലകളില്നിന്നുള്ളവരാണ് മുക്കം സ്വദേശി ജാബിറിന്െ കൈവശം പാസ്പോര്ട്ടും പണവും നല്കിയത്. പതിനായിരം മുതല് ഇരുപതിനായിരം രൂപാവരെയാണ് നല്കിയത്. വയനാട് ജില്ലയില്നിന്ന്്മാത്രമായി നൂറ്റിയന്പതോളം പേരാണ് ചതിവലയില് അകപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്പ് കോഴിക്കോടെത്തിയാല് പാസ്പോര്ട്ടും വീസയും ടിക്കറ്റും നല്കാമെന്നായിരുന്നു ആറിയച്ചത്. എന്നാല് ആദ്യ സംഘം ഇന്നലെ കോഴിക്കോടെത്തിയെങ്കിലും ആരെയും കാണാനാവാതെ തിരികെ വന്നു.പണവും പാസ്പോര്ട്ടും വാങ്ങിയ ജാബീര് വീസയ്ക്കും ടിക്കറ്റിനുംമായി ബെംഗളൂരിലുള്ള മലപ്പുറം സ്വദേശി നാസറിന് കൈമാറുകയായിരുന്നു. പലതവണകളിലായി 52 ലക്ഷൡ രൂപയും 350 പാസ്പോര്ട്ടുകളും ഇയാള്ക്ക് നല്കി. സമയമായിട്ടും വീസയും ടിക്കറ്റും പാസ്പോര്ട്ടും ലഭിക്കാതിരുന്നതിനാല് ജാബിര് ബെംഗളൂരുവിലെത്തിയെങ്കിലും നാസറിനെ കണ്ടെത്താനായില്ല. നാസറിന്റെ സഹായി മുഹമ്മദുമായി വാക്കുതര്ക്കത്തിലേര്പ്പെട്ട ജാബിര് പീന്നിട് നാസറിനെ അന്വേഷിച്ച് മുംബൈയ്ക്ക് പോയതായാണ് വിവരം. വയനാട് കന്പളക്കാട് പൊലീസ് സ്റ്റേഷനിലും പടിഞ്ഞാറത്തറ സ്റ്റേഷനിലും രണ്ട് പരാതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നഷ്ടമായ പാസ്പോര്ട്ടുകള് ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കിയലാണ് തട്ടിപ്പിനിരയായവര്

Share.

About Author

Comments are closed.