രാധേ മായ്ക്കൊരു സ്പെഷ്യൽ പാർട്ടി

0

ചുവപ്പു വസ്ത്രമണിഞ്ഞ് ആഭരണ വിഭൂഷിതയായി തിളങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം രാധേമാ അടുത്തിടെയാണ് വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞത്. മിനി സ്കർട്ടിട്ട രാധേ മായുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയായിരുന്നു വിവാദങ്ങളുടെ ആരംഭം. കേസും പൊല്ലാപ്പുമായി മാധ്യമങ്ങളിൽ ഇടംനേടിയ രാധേ മാ സോഷ്യൽ മീഡിയയിലും ഇന്ന് താരമാണ്. വാദപ്രതിവാദങ്ങളും ആക്ഷേപഹാസ്യങ്ങളുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ് രാധേ മാ. ഒടുവിൽ കണ്ട ഡബ്സ്മാഷ് വിഡിയോയ്ക്കു ശേഷം ഇപ്പോൾ വന്നിരിക്കുന്ന പുതിയ വാർത്ത ഒരുകൂട്ടം യുവതികൾ രാധേ മായ്ക്കു സമാനമായി വസ്ത്രം ധരിച്ച് കിറ്റി പാർട്ടി നടത്തിയതാണ്.
ഉത്തരേന്ത്യയിൽ നടത്തിവരുന്ന ഒരു ആചാരമാണ് കിറ്റിപാർട്ടി. ഒരുരീതിയിൽ പറഞ്ഞാൽ സ്ത്രീകളുടെ ഒത്തുചേരലോ വട്ടമേശ സമ്മേളനമോ ഒക്കെയാണിത്. അമ്മായിയമ്മയുടെ കുറ്റം മുതൽ ഗോസിപ്പുകളും ട്രെൻഡ്സും സ്റ്റൈലുമെല്ലാം സംസാര വിഷയമാകുന്ന മേഖല. പക്ഷേ ഇവിടെ ഉത്തരേന്ത്യയിലെ സ്ത്രീകൾ ഒന്നു വ്യത്യസ്തരാവാൻ തീരുമാനിച്ചു. രാധേ മാ ഇത്രത്തോളം വാർത്തകളില് നിറഞ്ഞ സ്ഥിതിയ്ക്ക് രാധേ മായെ ആധാരമാക്കിതന്നെ കിറ്റിപാർട്ടി നടത്താൻ തീരുമാനിച്ചു ഇവർ. രാധേ മായെ തീം ചെയ്തുകൊണ്ടുള്ള കിറ്റി പാർട്ടിയിൽ പങ്കെടുത്ത യുവതികളെല്ലാം രാധേ മായ്ക്കു സമാനമായ ചുവപ്പു വസ്ത്രമാണ് ധരിച്ചത്. രാധേ മായുടേതു പോൽ നീളത്തിലുള്ള പൊട്ടും ചുവപ്പിച്ച ചുണ്ടുകളും എന്തിനധികം കയ്യിൽ തൃശൂലം വരെ പിടിച്ചു. പിടിെഎ ട്വീറ്റ് ചെയ്ത ചിത്രം ഇന്ന് ട്വീറ്റുകളും റീട്വീറ്റുകളുമായി തരംഗമാവുകയാണ്.

Share.

About Author

Comments are closed.