ഓണാഘോഷത്തിനു നാടൊരുങ്ങി

0

∙ ഓർമയുടെ പൂക്കളമൊരുക്കി നാടാകെ തിരുവോണത്തിന് ഒരുങ്ങവേ ഇന്ന് ഉത്രാടപ്പാച്ചിൽ. മാവേലി നാടിന്റെ നൻമകളും സമൃദ്ധിയും നിറഞ്ഞ ജീവിതം സ്വപ്നം കണ്ടു വീണ്ടും ഒരോണം കൂടി. അയൽക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും ക്ലബ്ബുകളും മറ്റും ഓണക്കിറ്റുകളുടെ വിതരണവും ഓണാഘോഷവും ആരംഭിച്ചതോടെ നാടാകെ ഉൽസവത്തിമിർപ്പിലായി. ഓണത്തിനു മുഖ്യമാണ് ഓണക്കോടിയും ഓണസദ്യയും. കുട്ടികൾക്കുള്ള ഓണമുണ്ട് മുതൽ ഊഞ്ഞാൽ വരെ വാങ്ങാൻ ഓണക്കോടിയും ഓണസദ്യയ്ക്കുളള പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും.
സമാധാനമായ അന്തരീക്ഷവും കാലാവസ്ഥയും ഓണവിപണിക്ക് അനുഗ്രഹമായി. മുൻപ്, തിരുവോണത്തിനു തലേന്നു മാത്രമായിരുന്നു ഈ പാച്ചിലെങ്കിൽ ഇപ്പോൾ ആഴ്ചകളായി ഓണമൊരുക്കാനുള്ള പരക്കംപാച്ചിലാണ്. തെരുവാകെ കച്ചവടക്കാരെക്കൊണ്ടു നിറഞ്ഞു. കുട്ടിയുടുപ്പു മുതൽ വിലകൂടിയ മറ്റു വസ്ത്രങ്ങൾ വരെ നിരത്തി വഴിവാണിഭക്കാർ നാട്ടുകാരെ കാത്തിരിക്കുന്നു. ചുരിദാർ, നൈറ്റികൾ, ഷർട്ടുകൾ, സാരികൾ തുടങ്ങിയവ വാരിയിട്ട മുല്ലയ്ക്കൽ തെരുവിലൂടെ കാൽനടപോലും അസാധ്യമായി. ഉത്രാടത്തിനു മുൻപേ ഉത്രാടപ്പാച്ചിൽ അനുഭവിക്കുകയാണു നഗരം. തെരുവോരങ്ങളിൽ താൽക്കാലിക പച്ചക്കറി കടകൾ തുറന്നു. എല്ലാവരുടെയും ലക്ഷ്യം ഇന്നത്തെ കച്ചവടമാണ്. ദൂരെ നാടുകളിൽ നിന്നു മിനി ലോറികളിലും മറ്റും വെള്ളരി, പാവയ്ക്ക, പയർ തുടങ്ങിയവ വൻതോതിൽ എത്തിച്ചു കച്ചവടം നടത്തുന്നു.
. ഗ്രാമീണതലത്തിലെ വനിത അയൽക്കൂട്ടങ്ങളും മറ്റും ഉൽപാദിപ്പിച്ച വിഭവങ്ങളും കയർ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാൻ ഇവിടെ തിരക്കേറി

Share.

About Author

Comments are closed.