ക്ഷേത്രങ്ങള് പ്രശസ്തമാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്

0

എല്ലാ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ പ്രശസ്തമാക്കിയിട്ടുള്ളവയാണ്. വാരണാസിയും, മധുരയും, തഞ്ചാവൂരും, തിരുപ്പതിയുമൊക്കെ നമ്മുടെ മുന്നില് പ്രശസ്തമായി നിലകൊള്ളുന്നത് അവിടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ്. കേരളത്തിലും നിരവധി സ്ഥലങ്ങള് ക്ഷേത്രങ്ങളുടെ പേരില് പേരെടുത്തവയാണ്. ശബരിമലയാണ് അവയില് പ്രധാനപ്പെട്ട ഒരു സ്ഥലം.
ക്ഷേത്രങ്ങളുടെ പേരില് പ്രശസ്തമായ കേരളത്തിലെ 25 സ്ഥലങ്ങല് നമുക്ക് പരിചയപ്പെടാം. ഈ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള് പ്രശസ്തമാകാനും ചില കാരണങ്ങളുണ്ട് അവയും നമുക്ക് വിശദമായി മനസിലാക്കാം.
ക്ഷേത്രങ്ങള് പ്രശസ്തമാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്
01. ഓച്ചിറ
കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ഓച്ചിറ. കൊല്ലത്തു നിന്ന് 55 കിലോമീറ്റര് യാത്ര ചെയ്താല് ഓച്ചിറയിലെത്താം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ പേരിലാണ് ഈ സ്ഥലം പ്രശസ്തമായത്. വിശദമായി വായിക്കാം
02. അമ്പലപ്പുഴ
ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്വ്വം ക്ഷേത്രങ്ങളില് ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ പാര്ത്ഥസാരഥിയായി സങ്കല്പ്പിച്ചാണ് ഇവിടെ പൂജകള് നടത്തുന്നത്. വലതുകയ്യില് ചമ്മട്ടിയും ഇടതുകയ്യില് പാഞ്ചജന്യവുമായി നില്ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം,
03. ചെട്ടികുളങ്ങര
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില് ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില് ഭഗവതിയാണ് പ്രതിഷ്ഠ. ഭഗവതിയെ മൂന്ന് രൂപത്തിലാണ് ഇവിടെ പൂജിയ്ക്കുന്നത് പ്രഭാതത്തില് മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ
04. മണ്ണാറശാല
കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
05. പനച്ചിക്കാട്
ദക്ഷിണ മൂകാംബിയെന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട്ടേ സരസ്വതീക്ഷേത്രം ഏറെ പ്രശസ്തമാണ്.
കോട്ടയം-ചങ്ങനാശേരി റൂട്ടിലാണ് പനച്ചിക്കാട്. കോട്ടയത്തുനിന്നും ഇങ്ങോട്ട് 11 കിലോമീറ്റര് ദൂരമുണ്ട്. വിശദമായി വായിക്കാം
06. ചോറ്റാനിക്കര
ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട ദേവാലയങ്ങളില് ഒന്നാണ്. ദേവി ഭഗവതി ദിനം തോറും വന്നു ചേരുന്ന തന്റെ ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്നു എന്നാണു വിശ്വാസം.കഴിഞ്ഞ നൂറ്റാണ്ടിലെ വാസ്തു ശില്പ്പ വൈദഗ്ധ്യ ത്തിനു ഒരു സാക്ഷ്യമാണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം
07. കൊടുങ്ങല്ലൂര്
തൃശൂര് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്. നിറയെ ജലാശയങ്ങളും നദികളും തോടുകളും ഉള്ള കൊടുങ്ങല്ലൂരിന്െറ പൈതൃകത്തിനും ചരിത്രത്തിനും പെരുമക്കും നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. വിശദമായി വായിക്കാം

08. തൃപ്രയാര്
തൃപ്രയാര് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര് നഗരത്തില് നിന്ന് 26 കിലോമീറ്റര് ദൂരമാണുള്ളത്. വിഷ്ണുവിന്റെ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. വിശദമായി വായിക്കാം
09. ഏറ്റുമാനൂര്
ശബരിമല ഇടത്താവളം എന്ന നിലയില് പ്രശസ്തമായ ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്മ്മിച്ചതെന്നാണ് കരുതുന്നത്. വിശദമായി വായിക്കാം
10. വൈക്കം
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില് സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല് തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില് ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്. വിശദമായി 11. തിരുവല്ലം
കോവളത്തിന് സമീപത്തായി കരമനയാറിന്റെ തീരത്താണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരവല്ലത്തേത്. കോവളത്തുനിന്നും 9 കിലോമീറ്റര് ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്
വായിക്കാം
12. ഗുരുവായൂര്
ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര് ക്ഷേത്രം. തൃശ്ശൂര് നഗരത്തില് നിന്ന് 26 കിലോമീറ്റര് ദൂരമുണ്ട് ഇവിടേക്ക്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിശദമായി വായിക്കാം
13. മമ്മിയൂര്
ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര് മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ
14. കല്പ്പാത്തി
കേരളത്തിലെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കല്പ്പാത്തിയിലെ വിശ്വനാഥ സ്വാമി ക്ഷേത്രം. എഡി 1425കാലത്ത് ഈ ക്ഷേത്രം നിലനിന്നിരുന്നതിനുള്ള തെളിവുകള് ചരിത്രാന്വേഷകര്ക്ക് ലഭിച്ചിട്ടുണ്ട്. മനോഹരമായി നിര്മ്മിച്ച ഈ ക്ഷേ
5. കൊട്ടാരക്കര
കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില് ഏറ്റവും കൂടുതല് തീര്ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില് ഒന്നാണിത്. കൊല്ലം നഗരത്തില് നിന്നും 25 കിലോമീറ്റര് മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
16. ശബരിമല
കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

17. കടമ്മനിട്ട
പത്തനംതിട്ട നഗരത്തില് നിന്ന് ആറ് കിലോമീറ്റര് അകലെയുള്ള കടമ്മനിട്ട ദേവിക്ഷേത്രത്തിലെ പടയണി ഉല്സവം വിശ്വപ്രസിദ്ധമാണ്. എല്ലാ വര്ഷവും ഏപ്രിലില് നടക്കുന്ന വാര്ഷിക ഉല്സവത്തിന്റെ ഭാഗമായി ഉറഞ്ഞുതുള്ളുന്ന പടയണികോലങ്ങളെ കാണാന് നിരവധി വിദേശസഞ്ചാരികള് എത്താറുണ്ട്.
8. ആറന്മുള
ആറന്മുള ഗ്രാമത്തില് പമ്പയാറിന്െറ തീരത്തുള്ള ഈ മനോഹരക്ഷേത്രവും പൗരാണിക ശില്പ്പകല തീര്ത്ത ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. വൃത്താകൃതിയിലുള്ളതാണ് ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം.
19. കവിയൂര്
കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര് മഹാദേവ ക്ഷേത്രം, തിരുക്കവിയൂര് മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില് നിന്നും 6 കിലോമീറ്റര് മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. വിശദമായി വായിക്കാം
20. ആറാട്ടുപുഴ
3,000 വര്ഷത്തില് അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്ന, തൃശ്ശൂര് ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ആറാട്ടുപുഴ ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ആറാട്ടുപുഴ ക്ഷേത്രം. വിശദമായി വായിക്കാം
21. ചെറുകുന്ന്
കണ്ണൂരിന് സമീപത്തായുള്ള പ്രധാനപ്പെട്ട ഒരു തീര്ത്ഥാടന കേന്ദ്രമാണ് ചെറുകുന്ന്. കണ്ണൂരില്നിന്നും 20 കിലോമീറ്റര് ദൂരമുണ്ട് ഇവിടേക്ക്. ചെറിയ കുന്ന് എന്നുതന്നെയാണ് ചെറുകുന്ന് എന്ന വാക്കിന് അര്ത്ഥം.
22. കൊട്ടിയൂര്
പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര് കണ്ണൂര് ജില്ലയിലെ പ്രധാനപ്പെട്ട ആകര്ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര് ജില്ലയിലെ കൊട്ടിയൂര് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
23. പെരളശ്ശേരി
കണ്ണൂരില് നിന്നും 14 കിലോമീറ്റര് മാറി കണ്ണൂര് – കൂത്തുപറമ്പ പാതയിലാണ് പെരശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്ഷണം. വിശദമായി വായിക്കാം

24. തിരുനെല്ലി
വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള് നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല് ഹിന്ദുക്കളുടെ പ്രമുഖ

25. തിരുനാവായ
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് തിരുനാവായക്ഷേത്രം. തിരുനാവായ മുകുന്ദക്ഷേത്രം എന്നും അറിയപ്പെടുന്ന ഭാരതപുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകള്ക്ക് മുമ്പ് ദക്ഷിണകേന്ദ്രത്തിലെ തന്നെ പ്രമുഖ വേദപഠന കേന്ദ്രമായിരുന്നുവെന്നാണ് ചരിത്രം. മാമാങ്കത്തിന്റെ ചരിത്രതാളുകളിലും

Share.

About Author

Comments are closed.