സിദ്ധാർത്ഥ് മൽഹോത്രയുടെ ഫാഷൻ റാംപിൽ ചുവട് വച്ചത് മോഡലുകള്‍ മാത്രമല്ല; പിന്നെ?

0

ദില്ലി: പ്രശസ്ത നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഷോയിൽ കാണികളുടെ ശ്രദ്ധ പിടിച്ചെടുത്തത് മോഡലുകളല്ല, മറിച്ച് എവിടെ നിന്നോ കയറി വന്ന ഒരു നായയാണ്. മൽഹോത്ര റാംപിലെത്തുന്നതിന് തൊട്ടുമുമ്പാണ് നായയും ഇവിടെയത്തിയത്. ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിൽ രോഹിത് ബാൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് സുന്ദരിമാരും സിദ്ധാർത്ഥും എത്തിയത്. സ്റ്റേജ് മുഴുവൻ ചുറ്റിക്കറങ്ങിയ നായ വളരെ സാവധാനത്തിലാണ് പുറത്തേയ്ക്ക് പോയത്.മോഡ‍ലുകൾ ചുവട് വച്ച അതേ വഴിയിലൂടെയാണ് നായയും പോയതെന്നാണ് ഏറെ രസകരം. സുന്ദരിമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് നായ മടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഫാഷൻ ഷോയിൽ മൃ​ഗങ്ങൾ അപ്രതീക്ഷിതമായി കടന്നു വരുന്നത് ആദ്യമായിട്ടല്ല. തുർക്കിയില്‌ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഇതേ പോലെ റാംപിൽ ചുവട് വച്ചത് ഒരു പൂച്ചയായിരുന്നു.

 

Share.

About Author

Comments are closed.