ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രീനിഷ്-പേളി വിവാഹ നിശ്ചയം കഴിഞ്ഞു

0

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്-പേളി പ്രണയം. മത്സരത്തിന്‍റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നുമായിരുന്നു ഷോയ്ക്ക് ശേഷവും ഇരുവരുടെയും പ്രതികരണം. പേളിയും ശ്രീനിഷും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശ്രീനിഷ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്.എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു.

 

Share.

About Author

Comments are closed.