പുറത്തെ ചെടികൾക്ക് വെള്ളം ഒഴിക്കുന്നതു പോലെ ഇന്‍ഡോർ പ്ലാന്റ്സിൽ വെള്ളമൊഴിക്കാൻ പാടില്ല. അധികം വെള്ളം നൽകാതെ തന്നെ വളരുന്ന ചെടികളുണ്ട്.വീട്ടിനുള്ളിൽ ചെടുവളർത്തുന്നത് ഇപ്പോൾ വീടിന്റെ ഇന്റീരിയറുകളെ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമാണ്. വീടിനു പുറത്തെ ചെടികളെ പരിപാലിക്കുന്നതു പോലെയല്ല വീടിനുള്ളിൽ വളർത്തുന്ന ചെടികളെ സമീപിക്കേണ്ടത്. ചെടിക്കാവശ്യമുള്ളതെല്ലാം നൽകി ഒന്നും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.പുറത്തെ ചെടികൾക്ക് വെള്ളം ഒഴിക്കുന്നതു പോലെ ഇന്‍ഡോർ പ്ലാന്റ്സിൽ വെള്ളമൊഴിക്കാൻ പാടില്ല. അധികം വെള്ളം നൽകാതെ തന്നെ വളരുന്ന ചെടികളുണ്ട്. അവയെക്കുറിച്ച് മനസിലാക്കിയ ശേഷം മാത്രം വെള്ളമൊഴിക്കുക. അമിതമായി വെള്ളമൊഴിക്കുന്നത് ചെടികളിൽ പ്രശ്നങ്ങൾക്ക് കാരണമാകും.വീട്ടിൽ വളർത്തുന്ന ചെടികൾ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കഴിവതും ഇവ ജനാലകൾക്കു സമീപമോ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തോ നീക്കി വെക്കാൻ ശ്രമിക്കുക.സൂര്യപ്രകാശത്തിനൊപ്പം തന്നെ ഒരൽപം ഈർപ്പമുള്ള വായു ലഭിക്കുന്നിടത്ത് ചെടികൾ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. അമിതമായ ചൂട് പ്രവഹിക്കുന്ന സ്ഥലങ്ങളിൽ ചെടികൾ ഇരിക്കുന്നില്ലെന്നു ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക. ചെടികൾ വരണ്ടുവെന്നു തോന്നിയാൽ ഇടയ്ക്കിടയ്ക്ക് വെള്ളം നൽകാൻ ശ്രമിക്കുക.മനുഷ്യർക്കുണ്ടാകുന്നതു പോലെ തന്നെ ചെടികൾക്കും പോഷകക്കുറവുണ്ടാകാം. ഇൻഡോർ പ്ലാന്റ്സ് മണ്ണിൽ വളരാത്തതിനാൽ അവയ്ക്ക് പോഷകക്കുറവുണ്ടാകാൻ സാധ്യതയുണ്ട്. അത് പരിഹരിക്കുന്നതിനായി ചായയുടേയോ കാപ്പിയുടേയോ ചണ്ടി ഇടുക.ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് ചെടികളെ മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഓരോ മുറിയിലും വ്യത്യസ്തമായ താപനിലയായിരിക്കും. താപനിലയിലെ നേരിയ മാറ്റം പോലും ചെടിയുടെ വളർച്ചയെ ബാധിക്കാം
വീട്ടിനുള്ളിൽ ചെടി നടുന്നവരുടെ ശ്രദ്ധയ്ക്ക്
0
Share.