കേരളത്തിന്റെ ഏറ്റവും വലിയ വിപ്ലവ ജനാധിപത്യ പ്രസ്ഥാനമായ സി.പി.എമ്മിന് സഖാവ് ഇ.എം.എസിന്റെ വേര്‍പാട് കനത്ത നഷ്ടമാണെങ്കിലും ാവേശം പകരുന്ന ആ മഹനീയ ജീവിതം ജനകോടികള്‍ക്ക് നല്ലൊരു നാളേയ്ക്കു വേണ്ടിയുള്ള വിശ്രമമില്ലാത്ത യത്നങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്ന വിശ്വാസത്തോടെ പ്രവര്‍ത്തിച്ച ആചാര്യന് ഇന്നത്തെ സി.പി.എം. പ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് കൊടുക്കുന്നത്. സഖാവ് ഇ.കെ. നായനാര്‍, എ.കെ.ജി., ഗൗരിയമ്മ, ഇ.എം.എസ്., സുശീലാഗോപാലന്‍, രാഘവന് തുടങ്ങിയ രാഷ്ട്രീയ ഗുരുക്കന്മാര് തീര്‍ന്നതോടെ പാര്‍ട്ടിയുടെ മുഖപത്രവും മാറിത്തുടങ്ങി. ഇന്നത്തെ രാഷ്ട്രീയ രീതികള്‍ കാണുന്പോള്‍ അറിയാതെ തന്നെ ഇവരുടെയൊക്കെ വഷള രാഷ്ട്രീയം ഓര്‍ത്തു പോകും.
സി.പി.എം. ആചാര്യന് സഖാവ് ഇ.എം.എസ്. പാര്‍ട്ടിക്കുവേണ്ടി നടത്തിയിട്ടുള്ള നേട്ടങ്ങള്‍ പാര്‍ട്ടിക്കു മാത്രമായിരുന്നില്ല. തുടര്‍ന്നു തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടുത്ത സഖാക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചറിയാന്‍ കഴിവു നേടിയതിന്റെ ഫലമായിരുന്നു താന്‍ ജനിച്ചു വളര്‍ന്ന ജന്മിമാടന്പി വര്‍ഗ്ഗത്തിന്റെ താല്പര്യത്തിന് ഘടകവിരുദ്ധമായി തൊഴിലാളിവര്‍ഗ്ഗത്തിന്റേയും, കര്‍ഷക ജനതയുടേയും താല്പര്യങ്ങള് ഉയര്‍ത്തി പിടിക്കുവാനും അതിന്റെ അടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാനും ഇ.എം.എസിനു സാധിച്ചത്.
1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് നേതൃത്വം നല്കുന്പോള് ഭൂപരിഷ്കാര നിയമം നടപ്പാക്കല്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു. ആ നിയമം ഇല്ലായ്മ ചെയ്യാന്‍ ജന്മിനാരും അവരുടെ താല്പര്യസംരക്ഷകരായ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും കൈകൊണ്ട ചീതനായ നിലപാടുകള്‍ക്കെതിരെ കൃഷിക്കാരേയും, കര്‍ഷക തൊഴിലാളികളേയും ഒന്നിച്ചു അണിനിരത്തി ഉജ്ജ്വസമര പരിപാടികള്‍ നടത്താനും, അത് വിജയിപ്പിക്കുവാനും ഇ.എം.എസിനു സാധിച്ചു. ഐക്യകേരളം രൂപീകരിക്കാനു കേരളീയ ജീവിതത്തെ പുരോഗതിയിലേക്കു നയിക്കാനും തന്റെ പങ്ക് അവിസ്മരണീയമാക്കി നിറവേറ്റി. 1986 വല്‍ കല്‍ക്കട്ടയില്‍ നടക്കുന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കുന്പോള് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനനുകൂലമായി പാര്‍ട്ടിയെ വഴിതിരിച്ചുവിടാന്‍ എം.വി. രാഘവനും കൂട്ടരും ശ്രമിച്ചു. അതിനെതിരെ പാര്‍ട്ടിയെ ഒന്നാകെ അണിനിരത്തുന്നതിന് ഇ.എം.എസ്. അടക്കമുള്ള കേന്ദ്ര നേതൃത്വം കേരളത്തിലെ പാര്‍ട്ടിയെ സഹായിച്ചു. പാര്‍ട്ടിയില്‍ കടന്നുകൂടിയ അവസരവാദ രാഷ്ടട്രീയത്തിനും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും എതിരെയുള്ള വലിയ പോരാട്ടങ്ങളില്‍ സഖാവ് ഇ.എം.എസ്. വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. 60 കഴിഞ്ഞ കിഴവന്മാര്ക്ക് ചെറുപ്പക്കാരികളെ വിവാഹം കഴിപ്പിച്ചുവിടുക, കുടുംബത്തിലെ ഇളംമുറക്കാര്‍ക്ക് നായര്‍ വിവാഹം മാത്രമേ പാടുള്ളൂ.
വിധവാ വിവാഹം പാടില്ല എന്നീ ദുരാചാരങ്ങള്‍ നന്പൂതിരി കുടുംബത്തേ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലത്തു തന്നെ യാഥാസ്ഥിതിക ജന്മിതറവാട്ടില്‍ പിറന്ന ഇ.എം.എസ്. നന്പൂതിരി സമുദായത്തെ തന്നെ മോചിപ്പിച്ചു. 1939 ല്‍ മദ്രാസ് അസംബ്ലിയില്‍ അംഗമായ ഇ.എം.എസ്. കര്‍ഷക ജനസാമാന്യത്തെ ചൂഷണം ചെയ്ത ജന്മിത്വത്തിന്റെ ക്രൂര ഹസ്തങ്ങളില്‍ നിന്ന് പാട്ടകൃഷിക്കാര്‍ക്ക് ആശ്വാസം നല്കുന്നതിനു വേണ്ടി വാദിച്ചു.
ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചും അത് മാര്‍ക്സിസം – ലെനിനിസത്തിന്റെ വീക്ഷണത്തില്‍ വര്ഗ്ഗാടിസ്ഥാനത്തില് പരിശോധിച്ചു തൊഴിലാളി വര്‍ഗ്ഗത്തിന് മറ്റു വര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപ്ലവകരമായ പങ്കുവഹിക്കാനുണ്ടെന്ന് സഖാവ് ഇ.എം.എസ്. മനസ്സിലാക്കി. താത്വിക രാഷ്ട്രീയ ആശയ രംഗങ്ങളില്‍ പ്രകടിപ്പിച്ച വിപ്ലവാവേശം ഇ.എം.എസിനെ ലോകപ്രശസ്തനാക്കി. നല്ലയൊരു കമ്യൂണിസ്റ്റ് നേതാവായി ഉയര്‍ത്തി. കേരളത്തില്‍ ആരും കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും മറ്റു വര്‍ഗ്ഗീയക്കാരും വിചാരിക്കാത്ത മാറ്റം വരുത്തി. ദേശീയതലത്തില്‍ സി.പി.എമ്മിനെ അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയായി. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആകര്‍ഷണ ജനകേന്ദ്രമാക്കി മാറ്റുന്നതിനും അദ്വതീയമായ പങ്കാണ് ഇ.എം.എസ്. വഹിച്ചത്. സാമൂഹിക പരിഷ്കര്‍ത്താവ് ദേശീയ സ്വാതന്ത്ര്യ സമരഭടന്ഡ, കഴിവുറ്റ ഭരണാധികാരി എണ്ണപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ എടുത്തു പറയത്തക്ക സാംസ്കാരിക നായകന് എന്നീ നിലകളിലെല്ലാം സഖാവ് ഇ.എം.എസ്. രാജ്യത്തിന്റേയും, ജനങ്ങളുടേയും പ്രിയങ്കരനായിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ രാജ്യത്തിനു വേണ്ടിയുള്ള സംഭാവനകള്‍ ഓരോ ഹൃദയത്തുടിപ്പിലും പ്രകാശം പരത്തും.
റിപ്പോര്‍ട്ട് – വീണശശി