വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് നിവിന്‍പോളിയാണ്. തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകവേഷം കൂടി അവതരിപ്പിക്കുവാനായിരുന്നു വിനീതിന്റെ തീരുമാനം. എന്നാല്‍ ഒടുവില്‍ വിനീതിന്റെ പ്രിയനായകനും ഭാഗ്യനായകനുമായ നിവിന്‍ പോളിക്ക് നറുക്ക് വീഴുകയായിരുന്നു. വിനീത് സംവിധായകനായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം. തുടര്‍ന്ന് വിനീതിന്റെ തട്ടത്തിന് മറയത്തില്‍ നായകനായ നിവിന്‍ താരപദവിയുടെ ആദ്യപടി കടന്നത് ആ ചിത്രത്തിലൂടെയായിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു പൂര്‍ത്തിയാക്കിയശേഷം നവാഗതനായ അല്‍ത്താഫിന്റെ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്
വിനീത് ശ്രീനിവാസന് ചിത്രത്തില്‍ നിവിന്‍ പോളി നായകനാവുന്നു
0
Share.