അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. ജമ്മുകശ്മീരിലെ ആര്.എസ്.പുരയിലെ ആര്‍നിയ മേഖലയില്‍ പാക്കിസ്ഥാന് ആക്രമണത്തില്‍ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നത്.
അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം: മൂന്ന് മരണം
0
Share.