ഷാരൂഖ് ഖാന് അന്തിയുറങ്ങാന് മന്നത്തിനു പുറമേ മറ്റൊരു വീടുകൂടി; കിംഗ് ഖാന്റെ രണ്ടാമത്തെ വീട്

0

മന്നത് ആണ് ഷാരൂഖ് ഖാന്റെ വീടിന്റെ പേരെന്ന് എല്ലാവര്ക്കും അറിയാം. യാത്രകള് ഏറെ ഇഷ്ടപ്പെടുന്ന കിംഗ്ഖാന് പുതിയൊരു വീടുകൂടി സ്വന്തമാക്കി. സഞ്ചരിക്കുന്ന കൊട്ടാരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു വാനിറ്റി വാന് ആണ് കിംഗ് ഖാന് സ്വന്തമാക്കിയ പുതിയ വീട്. വോള്വോയുടെ ബി 9 ആര് ബസാണ് കിംഗ് ഖാന് സ്വന്തമാക്കിയത്. ഒരുവീട് തന്നെ കിംഗ്ഖാന്റെ പുതിയ വാനിറ്റി ബസില് ഒരുക്കിയിട്ടുണ്ട്. ഡിസി ഡിസൈന് സ്റ്റുഡിയോ ആണ് വാഹനം രൂപകല്പന ചെയ്തത്. 14 മീറ്ററാണ് ബസിന്റെ നീളം. 280 ചതുരശ്ര അടിയാണ് വാഹനത്തിന്റെ സ്പേസ്. ഒരു ബെഡ്റൂം അടക്കം നാല് മുറികളാണ് ബസിലുള്ളത്. ഒരു മീറ്റിംഗ് റൂം, ബെഡ്റൂം, ടോയ്ലറ്റ്, മേക്ക്-അപ് റൂം എന്നിവ വാഹനത്തിന്റെ അകത്ത് സജ്ജീകരിച്ചിരിക്കുന്നു. വേണമെങ്കില് ഒരു റൂം കൂടി വ്യാപിപ്പിക്കാനും സാധിക്കുന്ന തരത്തിലാണ് ഡിസി ഡിസൈന് വാഹനം രൂപകല്പന ചെയ്തിട്ടുള്ളത്. ഇതുകൂടി ആവുമ്പോള് സ്പെയ്സ് 80 ചതുരശ്ര അടി വര്ധിച്ച് 360 ചതുരശ്ര അടിയാകും. ഇത്രയും പറഞ്ഞത് വാഹനത്തിന്റെ സ്പെയ്സ് ആണെങ്കില് ഇനി അകത്തെ സംവിധാനങ്ങള് കൂടി കേള്ക്കാം. വൈഫൈയും ആപ്പിള് ടിവിയും അകത്ത് സജ്ജീകരിച്ചിരിക്കുന്നു. സാറ്റലൈറ്റ് ടിവിയോട് കൂടിയ നാല് ഫോര് കെ ടിവികള് സ്ഥാപിച്ചിട്ടുണ്ട്. ഹൈ പിച്ചില് ഡിജിറ്റല് മ്യൂസിക് സിസ്റ്റം ആണ് ഘടിപ്പിച്ചിട്ടുള്ളത്. 4000 വാട്ട് ആണ് ശബ്ദശേഷി.

കടപ്പാട്: എന്ഡിടിവി ഓട്ടോ

Share.

About Author

Comments are closed.