സ്വപ്ന ഭവനത്തിനായി കോടികൾ ‘പൊടിച്ച്’ ആലിയ ഭട്ട്

0

2300 ചതുരശ്ര അടിയുള്ള ഭവനത്തിനായി 13.11 കോടിയാണ് താരം മുടക്കിയത്. ജൂഹുവിലെ പോഷ് ഏരിയയിലുള്ള ഫ്ലാറ്റിലെ ഫസ്റ്റ് ഫ്ലോറിലാണ് ആലിയ അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാൻ എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ മിക്കയാളുകളും തയ്യാറാണ്. ഇതിൽ മുൻനിരയിലുള്ളവരാണ് സെലിബ്രിറ്റികൾ. തങ്ങളുടെ സങ്കൽപ്പത്തിലെ ഭവനം, മോഹവില കൊടുത്തു സ്വന്തമാക്കാൻ അവർക്കു മടിയില്ല. ആലിയാ ഭട്ട് തന്‍റെ വീടിനായി ചെലവഴിച്ച വാർത്തയാണ് ഇന്‍റർനെറ്റിലിപ്പോൾ തരംഗമായിരിക്കുന്നത്.മുംബൈയിലെ ജൂഹുവിലാണ് കോടികൾ കൊടുത്തു താരം അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. 2300 ചതുരശ്ര അടിയുള്ള ഭവനത്തിനായി 13.11 കോടിയാണ് താരം മുടക്കിയത്. ജൂഹുവിലെ പോഷ് ഏരിയയിലുള്ള ഫ്ലാറ്റിലെ ഫസ്റ്റ് ഫ്ലോറിലാണ് ആലിയ അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്.വീടിനായി ചെലവഴിച്ചത് പോരാതെ സ്റ്റാമ്പ് ഡ്യൂട്ടിക്കായി 65.55 ലക്ഷം രൂപയും താരം മുടക്കി. ജനുവരി ഒമ്പതിന് അന്ധേരിയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് വസ്തു രജിസ്റ്റർ ചെയ്തത്. അപ്പാർട്ട്മെന്‍റിനൊപ്പം രണ്ടു കാർ പാർക്കിങ് ഏരിയയും ആലിയയ്ക്ക് സ്വന്തമായി. സഹോദരി ഷഹീൻ ഭട്ടിനൊപ്പമാകും ആലിയയിവിടെ താമസിക്കുക.2015ൽ ഇതേ കെട്ടിടത്തിൽ 5.16, 3.83 കോടി മുടക്കി രണ്ട് അപ്പാർട്ട്മെന്‍റുകൾ ആലിയ സ്വന്തമാക്കിയിരുന്നു.

 

Share.

About Author

Comments are closed.