കോഴിക്കോട് വാഹനാപകടത്തില് മൂന്ന് മരണം

0

ദേശീയപാതയില് അഴിഞ്ഞിലത്ത് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കര്ണാടകയില് നിന്നുള്ളമഞ്ജുനാഥ്, തിലക്നാഥ്, അനില് ചൗരി എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളാണ് മരിച്ചവർ. കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ കേരളത്തിലെ ക്ഷേത്രങ്ങൾ ദർശിക്കാനായി വരുന്ന വഴിയായിരുന്നു. വിവരമറിഞ്ഞ് കർണാടകയിൽ നിന്നുള്ള ബന്ധുക്കൾ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും ഫ്ളയിങ്സ്ക്വാഡും ചേർന്നാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരെ ഗതാഗതം സ്തംഭിച്ചു.

Share.

About Author

Comments are closed.