മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയുള്പ്പെട്ട രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതിക്കേസില്‍ മൂന്നുപ്രമുഖര്ക്കെതിരെ സി.ബി.െഎ ക്രിമിനല്‍ കേസെടുത്തു. മുന്‍കേന്ദ്രമന്ത്രി സച്ചിന് പൈലറ്റ്, രാജസ്ഥാന് മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ വ്യക്തമാക്കി.
2009 2013 കാലയളില്‍ എന്‍.ആര്.എച്ച്.എം പദ്ധതിക്ക് കീഴില്‍ രാജസ്ഥാനില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ സ്വകാര്യ കന്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. ഈ കാലയളവില്‍ കേന്ദ്രത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താലാണ് രാജസ്ഥാന് സര്‍ക്കാര്‍ ആംബുലന്‍സ് സര്‍വ്വീസുകളുടെ നടത്തിപ്പു ചുമതല സിഗിറ്റ്സ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യകന്പനിയെ ഏല്‍പ്പിച്ചത്. വയലാര്‍ രവിയുടെ മകന് രവികൃഷ്ണയുടെ പേരിലുള്ള കന്പനിയുടെ ഡയറക്ടര്‍ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരമാണ്. ആബുലന്‍സ് സര്‍വ്വീസ് നടത്താന്‍ കന്പനിക്ക് അനുമതി നല്കിയ നടപടി സുതാര്യമല്ലെന്നും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് അനുമതി നേടിയതെന്നുമാണ് പ്രധാന ആരോപണം. _
ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ അധികദൂരം ഒാടിയെന്നു കാണിച്ച് സര്‍ക്കാരില്‍ നിന്ന് വന്‍തുക പ്രതിഫലം വാങ്ങിയിരുന്നു. അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 2.56 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങളിന്മേലാണ് അന്വേഷണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാന്പത്തീക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാരാജെയുടെ ആവശ്യപ്രകാരമാണ് അന്വേഷണം രാജസ്ഥാന് പൊലീസില്‍ നിന്ന് സി.ബി.െഎ ഏറ്റെടുത്തത്..
ആംബുലന്‍സ് അഴിമതിക്കേസില്‍ സി.ബി.െഎ ക്രിമിനല്‍ കേസെടുത്തു
0
Share.