ബി.ജെ.പി- സി.പി.എം സംഘർഷം: മൂന്ന് പേർ പിടിയിൽ

0

കാസര്കോട്ട് സിപിഎം പ്രവര്ത്തകനും തൃശൂരില് ബിജെപി പ്രവര്ത്തകനും കൊല്ലപ്പെട്ടതിനു പിന്നാലെ കണ്ണൂരില് അഴീക്കോടും തൊടുപുഴയിലും സി.പി.എം.ബി.ജെ.പി സംഘര്ഷം. കണ്ണൂരില് രണ്ട് സി.പി.എം പ്രവര്ത്തകര്ക്കും തൊടുപുഴയില് രണ്ട് ആര്.എസ്.എസ് പ്രവര്ത്തകര്ക്കും വെട്ടേറ്റു. കൊലപാതകങ്ങളുമായിബന്ധപ്പെട്ട് കാസര്കോട്ട് ഒരു ബിജെപി പ്രവര്ത്തകനും തൃശൂരില് രണ്ട് സിപിഎം പ്രവര്ത്തകരും പൊലീസ് പിടിയിലായി.
കണ്ണൂര് അഴീക്കോട്ട് സി.പി.എം അനുഭാവികളായ പതിനൊന്നുപേരുടെ വീടുകള്ക്ക് േനരെയാണ് ആക്രമണമുണ്ടായത്. സി.പിഎം ബ്രാഞ്ച് കമ്മിറ്റി ഒാഫീസുകള്ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ രണ്ട് സിപിഎം പ്രവര്ത്തകരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. ആക്രമണത്തില് പ്രതിഷേധിച്ച് അഴീക്കോട് മണ്ഡലത്തില് വൈകിട്ട് ആറുമണിവരെ എല്.ഡി.എഫ് ഹര്ത്താല് ആചരിക്കുകയാണ്. തൊടുപുഴയില് ആര്.എസ്.എസ്, സി.പി.എം. സംഘര്ഷത്തില് രണ്ട് ആര്.എസ്.എസ് പ്രവര്ത്തകര്ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില് പ്രവേശിപ്പിച്ചു. ഇന്നലെ അര്ധരാത്രി കാഞ്ഞിരമറ്റം കവലയിലാണ് സംഘര്ഷമുണ്ടായത്. തുടര്ന്ന് സിപിഎം ഏരിയാ കമ്മിറ്റി ഒാഫീസിന് നേരെയും ആക്രമണമുണ്ടായി. അഞ്ച് സി.പി.എം.പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്കോട് കോടോംബേളൂരില് കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് നാരായണന്റെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിനുശേഷം സി.പി.എം പി.ബി അംഗം പിണറായി വിജയന് ഏറ്റുവാങ്ങി. വിവിധ സ്ഥലങ്ങളില് പൊതുദര്ശനത്തിന് വച്ചശേഷം വീട്ടുവളപ്പില് സംസ്കരിക്കും. കൊലപാതകത്തില് പ്രതിഷേധിച്ച് കാസര്കോട് ജില്ലയില് എല്.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്ത്താല് പൂര്ണമാണ്. കൊലപാതകത്തില് രണ്ടു ബി.ജെ.പി പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. തൃശൂര് വെളളിക്കുളങ്ങരയിലെ ബി.ജെ.പി പ്രവര്ത്തകന് അഭിലാഷിന്റെ കൊലപാതകത്തില് പ്രാദേശിക സി.പി.എം പ്രവര്ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത വാസുപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഏഴുപേര് ചേര്ന്നാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്. കൊലപാതകത്തില് പ്രതിഷേധിച്ച് പുതുക്കാട് നിയോജക മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്ത്താല് പൂര്ണമാണ്.

Share.

About Author

Comments are closed.