കായംകുളം താലൂക്ക് ആശുപത്രിയിലെഅത്യാഹിത വിഭാഗത്തിനുമുന്നില് പടക്കംപൊട്ടിച്ച് വിവാദമായി

0

കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനുമുന്നില് സ്വകാര്യ ആംബുലന്സ് ജീവനക്കാര് പടക്കംപൊട്ടിച്ച് ഓണം ആഘോഷിച്ചത് വിവാദമായി. തിരുവോണദിനമായ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് ഡ്യൂട്ടി ഡോക്ടറോട് വിശദീകരണംതേടിതിരുവോണദിവസം രാത്രി എട്ടരയോടെയാണ് കായംകുളം കാലൂക്ക് ആശുപത്രിയില് പടക്കംപൊട്ടിയത്. അത്യാഹിതവിഭാഗത്തിനുമുന്നില് നിന്നുയര്ന്ന പൊട്ടിത്തെറി ശബ്ദംകേട്ട് രോഗികള് ഭയചകിതരായി. തൊട്ടടുത്താണ് കുട്ടികളുടെ വാര്ഡ്. അവിടെ കൂട്ടക്കരച്ചിലുയര്ന്നു. ആശുപത്രിയില് സ്ഥിരമായി ഓട്ടത്തിനുവരുന്ന സ്വകാര്യ ആംബുലന്സ് ഡ്രൈവര്മാരും സുഹൃത്തുക്കളും ചേര്ന്നാണ് അത്യാഹിതവിഭാഗത്തിന്റെ വാതില്ക്കല് വച്ച് പടക്കംപൊട്ടിച്ച് ഓണമാഘോഷിച്ചത്. ആശുപത്രിപരിസരത്ത് പൊലീസ് എയ്ഡ്പോസ്റ്റുണ്ട്. പോരാത്തതിന് മറ്റ് സുരക്ഷാ ജീവനക്കാരും. ഇവരാരും പടക്കംപൊട്ടിച്ചവരെ തടഞ്ഞില്ല. ഒടുവില് കായംകുളം പൊലീസ് സ്റ്റേഷനില്നിന്നെത്തിയ സംഘമാണ് ഓണാഘോഷക്കാരെ വിരട്ടിയോടിച്ചത്. ആശുപത്രി ജീവനക്കാരാരെങ്കിലും ആഘോഷത്തില് പങ്കെടുത്തോ എന്നന്വേഷിക്കുന്നുണ്ട്. ഡ്യൂട്ടി ഡോക്ടറോടു താലൂക്ക് ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടി

Share.

About Author

Comments are closed.