തലസ്ഥാനത്ത് സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള നൂറ് കണക്കിന് പൊലീസുകാര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. നന്ദാവനം എ.ആര് ക്യാംപിലെ ബാത്ത് റൂമിന്റ തൊട്ടടുത്ത്, പഴയ കുളിമുറിയുടെ കതകുകള്‍ കെട്ടിമറച്ചാണ് പാചകം.ഭക്ഷണഅവശിഷ്ടങ്ങള്‍ തള്ളുന്നതാകട്ടെ തൊട്ടടുത്ത ഒാടയിലും.
അഭയാര്‍ഥി ക്യാംപുപോലും തോറ്റുപോകും പാചകപ്പുര കണ്ടാല്‍ . രണ്ടു കക്കൂസുകളുടെ ഇടയിലെ സ്ഥലത്ത് ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയാണ് ഭക്ഷണം തയാറാക്കുന്നത്. മറയാകട്ടെ പഴയ കക്കൂസുകളുടെ കതകുകളും.ഭക്ഷണ അവശിഷ്ടങ്ങള്‍ തള്ളുന്നത് തൊട്ടടുത്ത ഒാടയില്‍ . ഇത് ഒലിച്ചിറങ്ങുന്നത് പുറത്തെ പൊതു ഒാടകളിലേക്ക്.ചുറ്റുപാടും മാലിന്യകൂന്പാരം.
സെക്രട്ടേറിയറ്റിലും ബാങ്കുകളിലും സുരക്ഷാചുമതലകള്ക്കുമായി നിയോഗിക്കപ്പെട്ട കെ.എ.പി ഒന്ന് ,മൂന്ന് ബറ്റാലിയനുകളിലെ ഇരുനൂറോളം പൊലീസുകാര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്.വൃത്തിഹീനമായ സാഹചര്യത്തിലെ പാചകം എ.ആര് ക്യാംപ് അസിസ്റ്റന്റ കമാന്‍ഡന്റ് പലതവണ ഡിജിപിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.ഭക്ഷ്യസുരക്ഷക്കാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല . ഭക്ഷ്യവിഷബാധയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല തലസ്ഥാനത്തെ സുരക്ഷക്രമീകരങ്ങള്‍ കൂടിയാണ് താറുമാറാകുന്നത്
തലസ്ഥാനത്ത്പൊലീസുകാര്ക്ക് ഭക്ഷണമുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ
0
Share.