പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്?

0

മദ്യപിക്കുന്നതാണോ പുകവലിയ്ക്കുന്നതാണോ ആരോഗ്യത്തിന് ദോഷകരമെന്ന് എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ്. രണ്ടും ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ആ ശീലം നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അമേരിക്കയിലെ ‘സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ പോലുള്ള അംഗീകൃത സംഘടനകളുടെ കണക്കുകളും, അവര്‍ സൂക്ഷിക്കുന്ന വിവരങ്ങളും ഉപയോഗിച്ച് ‘ട്രീറ്റ്മെന്റ് ഫോര്‍ അഡിക്ഷന്‍’ എന്ന വെബ്സൈറ്റ് 2014ല്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കര്യം വ്യക്തമാക്കിയിട്ടുള്ളത്.

പഠനത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെ…

പതിനേഴുകളില്‍ വച്ചായിരിക്കും മിക്കവാറും പുരുഷന്മാര്‍ പുകവലി തുടങ്ങുന്നത്. പിന്നീടത് ശീലങ്ങളുടെ ഭാഗമാകുന്നു. ഒരു ശരാശരി വലിക്കാരന് ഓരോ സിഗരറ്റിന് മുകളിലും നഷ്ടമാകുന്നത് ജീവിതത്തില്‍ നിന്ന് 14 മിനുറ്റുകളാണ്. ഇത് ദിവസത്തില്‍ 20 സിഗരറ്റ് വലിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പത്തുവര്‍ഷം നഷ്ടപ്പെടും.മദ്യപാനത്തിന്റെ കാര്യമാണെങ്കില്‍ അല്‍പം കൂടി സമയം അത് ജീവിതത്തില്‍ നിന്ന് അപഹരിച്ചേക്കും. അതായത് നല്ല രീതിയില്‍ കുടിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ഒരു ഡ്രിങ്ക് 6.6 മണിക്കൂറോളം നഷ്ടപ്പെടുത്തുന്നു. ആകെ മൊത്തം 23 വര്‍ഷത്തിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടാവുക.കൊക്കെയ്ന്‍ നോര്‍മല്‍ ഡോസ് ആണെങ്കില്‍ 5.1 മണിക്കൂര്‍ നഷ്ടം. ഹെറോയിന്റെ കാര്യത്തില്‍ ഇത് കുറച്ചുകൂടി കൂടുതലാണ്. 22.8 മണിക്കൂറാണ് ഹെറോയിന്‍ അപഹരിക്കുന്നത്. പഠനത്തിനായി പരിഗണിച്ചവയില്‍ ഏറ്റവുമധികം ആയുസ് അപഹരിക്കുന്ന ലഹരിയും ഇതുതന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. ജീവിതത്തിന്റെ ഏതാണ്ട് പകുതിയും ഇതിന്റെ ലഹരിക്കൊപ്പം അങ്ങ് പറന്നുപോകും.വിവിധ സംഘടനകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്നും എന്നാല്‍ ഈ കണക്കുകള്‍ 100 ശതമാനം എപ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ലെന്നും വെബ്സൈറ്റ് അധികൃതര്‍ അന്നേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ വ്യത്യാസം ഈ കണക്കുകളില്‍ നിന്നുണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ ഒപ്പം തന്നെ ഓര്‍മ്മിപ്പിക്കുന്നു.

 

Share.

About Author

Comments are closed.