കാന്തപുരവും സംഘവും നരേന്ദ്ര മോഡിയെ സന്ദര്ശിച്ചു

0

കാന്തപുരവും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്ശിച്ചു. കാന്തപുരം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ബറേല്വി വിഭാഗത്തിലെ 40 സൂഫി പണ്ഡിതരാണ് സന്ദര്ശിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൂഫിസത്തെ ദുര്ബലപ്പെടുത്താന് തീവ്രവാദ ശക്തികള് ശ്രമിക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെന്നും മോഡി മതപണ്ഡിതരോട് ആവശ്യപ്പെട്ടു.സൂഫി ആചാര്യന്മാര് പ്രചരിപ്പിച്ച തത്വശാസ്ത്രം ഇന്ത്യന് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകവും നാനാത്വത്തിന്റെ അടിസ്ഥാനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സൂഫി ചിന്തകര് സാമൂഹ്യ മാധ്യമങ്ങളില് തീവ്രവാദത്തിന് എതിരായ പ്രചരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കേന്ദ്രസര്ക്കാര് പദ്ധതിയായ നൈപുണ്യശേഷി വികസന പരിപാടികളുടെ സന്ദേശം കൈമാറുവാനും സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള് സംബന്ധിച്ച് സംഘം ഉന്നയിച്ച പ്രശ്നം പരിശോധിക്കാമെന്നും മോഡി അറിയിച്ചു

Share.

About Author

Comments are closed.