എഫ്ബിബി കളേഴ്സ് ഫെമിന മിസ് ഇന്ത്യ: കേരള ഓഡിഷൻ ഫെബ്രുവരി ഒൻപതിന്

0

കൊച്ചി: എഫ്ബിബി കളേഴ്സ് ഫെമിന മിസ് ഇന്ത്യ 2019നായുള്ള കേരള ഓഡിഷനുകള്‍ ഫെബ്രുവരി 9ന് കൊച്ചിയില്‍ നടക്കും. സെഫാറാ ആൻഡ് രജനീഗന്ധ പേൾസുമായി ചേർന്നു നടത്തുന്ന ഫെമിനാ മിസ് ഇന്ത്യയുടെ കേരള ഓഡിഷൻ കൊച്ചി സെന്‍ട്രല്‍ സ്ക്വയര്‍ മാളിലുള്ള എഫ്.ബി.ബി./ബിഗ് ബസാറില്‍ വച്ചാണ് നടക്കുന്നത്.ഫെമിനാ മിസ് ഇന്ത്യ മൽസരത്തിൽ വിജയിയാകുന്നവർക്ക് മിസ് വേൾഡിനായുള്ള തെരഞ്ഞെടുപ്പിൽ നേരിട്ടു പങ്കെടുക്കാം. റീതാ ഫരിയ (1966), ഐശ്വര്യ റായ് ബച്ചന്‍ (1994), ഡയാനാ ഹെയ്ഡന്‍ (1997), യുക്താ മൂഖീ (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ഛില്ലര്‍ (2017) തുടങ്ങിയവർ നേടിയ ലോക സുന്ദരിപ്പട്ടത്തിനടുത്തേക്ക് നടന്നടുക്കാനുള്ള സുവർണാവസരമാണ് ഈ മൽസരം.കേരളത്തില്‍ നിന്നുള്ള ആദ്യ മൂന്ന് സ്ഥാനക്കാര്‍ ഫെബ്രുവരി 24ന് ബംഗളൂരിലെ ഒട്ടെറാ ഹോട്ടലില്‍ നടക്കുന്ന ദക്ഷിണ മേഖലാ കിരീടധാരണ ചടങ്ങിലേക്കെത്തണം. ദക്ഷിണമേഖലയിലെ അഞ്ചു സംസ്ഥാനങ്ങളിലെയും അര്‍ഹതയുള്ള മത്സരാര്‍ഥികൾക്ക് ജൂണില്‍ മുംബൈയില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ്ഫിനാലെയില്‍ തങ്ങളുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.

സംസ്ഥാന ഓഡിഷനുകള്‍ക്കുള്ള മാനദണ്ഡം ചുവടെ പറഞ്ഞിരിക്കുന്നത് പ്രകാരമാണ്:

ജനന സംസ്ഥാനം: ജനന സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന സംസ്ഥാനം
നിലവിലുള്ള സംസ്ഥാനം: നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ താമസിക്കുന്ന സംസ്ഥാനം.
സ്വന്തം സംസഥാനം: മാതാപിതാക്കള്‍ ഇരുവരുമോ അല്ലെങ്കില്‍ ഒരാളെങ്കിലുമോ താമസിക്കുന്നതോ/പഠിക്കുന്നതോ/ജോലി ചെയ്യുന്നതോ അല്ലെങ്കില്‍ ജനിച്ചതോ ആയ സംസ്ഥാനം.
പങ്കെടുക്കുന്നതിന് ഏത് പെണ്‍കുട്ടിയ്ക്കുമുള്ള മാനദണ്ഡങ്ങളില്‍ ഇവ ഉള്‍പ്പെടുന്നതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക:

ഉയര മാനദണ്ഡം: 5.5ഉം അതില്‍ കൂടുതലും
പ്രായം – 18 – 25 (2019 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 25)
26, 27 വയസ് പ്രായമായവര്‍ക്ക് റണ്ണര്‍ അപ്പ് സ്ഥാനത്തിനു മാത്രമേ അര്‍ഹതയുണ്ടായിയിക്കുകയുള്ളൂ
ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ക്കും റണ്ണര്‍ അപ്പ് സ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കാനായി www.missindia.in എന്ന ലിങ്കിലേക്ക് ലോഗിന്‍ ചെയ്യുകയും നിങ്ങളുടെ ചിത്രങ്ങളും പ്രൊഫൈലുകളും missindiaorganization@gmail.comലേക്ക് മെയില്‍ ചെയ്യുകയും ചെയ്യുക.

 

Share.

About Author

Comments are closed.