മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു; യുവാവിന് ആറു വര്‍ഷം തടവ്

0

ലണ്ടൻ: ശവം സംസ്കരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കടന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചതിന് യുവാവിന് ലണ്ടന്‍ കോടതി ആറ് വർഷം തടവുശിക്ഷ വിധിച്ചു. ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സ്വദേശി ഖാസിം ഖുരമിനാണ് കോടതി ശിക്ഷ വിധിച്ചത്.ഇരുപത്തിമൂന്നുകാരനായ ഖാസിം, ശവങ്ങള്‍ സൂക്ഷിച്ചിരുന്ന ഇടത്തിലെ മൂന്നു മൃതദേഹങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒമ്പത് ശവപ്പെട്ടികൾ തകർക്കുകയും ചെയ്തു.കൃത്യം നടക്കുന്ന സമയത്ത് പ്രതി മദ്യവും ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണിതെന്നു ശിക്ഷ വിധിച്ചു കൊണ്ടു ജസ്റ്റിസ് മെൽബൻ ഇൻമാൻ പറഞ്ഞു. സംഭവത്തിൽ ഖാസിം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

Share.

About Author

Comments are closed.