വിമാനത്തിനുള്ളില് പൂസായി അടിപിടികൂടിയ രണ്ട് സ്ത്രീകള് അറസ്റ്റില്

0

മദ്യപിച്ചാല് ഉള്ളിലുള്ള തനിനിറം പുറത്താകും. അത് ആണായാലും ശരി പെണ്ണായാലും ശരി. ബുധനാഴ്ച ജമൈക്കയിലെ കിങ്സ്റ്റണില് നിന്നും ന്യൂയോര്ക്കിലേക്കുള്ള ജെറ്റ് ബ്ലൂ വിമാനത്തിലാണ് സംഭവം. മദ്യപിച്ച് പൂസായ രണ്ട് സ്ത്രീ യാത്രക്കാര് തമ്മില് വിമാനത്തിനുള്ളില് അടിപിടിയുണ്ടായി. തുടര്ന്ന് വിമാനത്തില് നിന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ ജയിലിലടയ്ക്കുകയും ചെയ്തു61 വയസുകാരിയും ജനലിനടുത്ത് ഇരുന്ന യാത്രക്കാരിയുമായ ജീന് ബാലെന്റൈന് അടുത്തിരിക്കുന്ന 52കാരിയായി സഹയാത്രിക മേരി കന്നഡിയുടെ മേല് കയാറാന് ശ്രമിച്ചതിനെ തുടര്ന്നാണ് സംഘട്ടനങ്ങള്ക്ക് നാന്ദി കുറിക്കപ്പെട്ടത്. സ്വയം രക്ഷയ്ക്കായി കന്നഡി മറ്റെ സ്ത്രീയെ തള്ളി മാറ്റുകയായിരുന്നു. എന്നാല് അതിനെ തുടര്ന്ന് ബാലെന്റൈന് കന്നഡിയുടെ മുഖത്ത് ശക്തമായി ഇടിക്കുകയും ചെയ്തു. ഇത് കണ്ട മറ്റൊരു യാത്രക്കാരന് ഇവരുടെ തര്ക്കത്തില് ഇടപെട്ട് അവസാനിപ്പിക്കാന് ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല് ബാലെന്റൈന് അയാളെ ഐ ബ്രോ ഷേവിങ് റേസര് കൊണ്ട് മുറിപ്പെടുത്തുകയായിരുന്നു.ഇതിനെ തുടര്ന്ന് സ്വയം രക്ഷയ്ക്കായി കന്നഡി തന്റെ ബാഗില് നിന്ന് പെപ്പര് സ്്രേപ എടുക്കുകയും ബാലെന്റൈനിന്റെ കണ്ണിലേക്ക് സ്പ്രേ ചെയ്യുകയും ചെയ്തു. സ്്രേപ അടിച്ചതിനെ തുടര്ന്ന് നിരവധി യാത്രക്കാര്ക്ക് ശ്വസിക്കാന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. റേസര് കൊണ്ട് മുറിവേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സയും നല്കിയിരുന്നു. ന്യൂയോര്ക്കിലെ ബ്രൂക്ക്ലൈനില് നിന്നുള്ള ബാലെന്റൈനെ ആക്രമത്തിനും ആയുധ പ്രയോഗത്തിനും അറസ്റ്റ് ചെയ്തു. ന്യൂജഴ്സിലിയെ ലിന്റനില് നിന്നുള്ള കന്നഡിയെ അനവസരത്തില് പെപ്പര് സ്്രേപ ഉയോഗിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുുന്നതെന്ന് അധികൃതര് വെളിപ്പെടുത്തുന്നു

Share.

About Author

Comments are closed.