ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി

0

കൊല്ലം: ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി. ഖനനം പൂർണമായും നിർത്തണമെന്ന് സമരസമിതി ആവർത്തിച്ചു. സമരംതുടങ്ങിയിട്ട് വെള്ളിയാഴ്ച നൂറ് ദിവസം പൂർത്തിയാകും.വർഷകാലത്ത് ഖനനം നിർത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് സമരസമിതി പൂർണമായും തള്ളുന്നത്. ആലപ്പാട് ഗ്രമത്തിനെ രക്ഷിക്കാൻ ഖനനം പൂർണമായും നിർത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒപ്പം മുഖ്യമന്ത്രി ആലപ്പാട് സന്ദർശിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.കേരളം ആലപ്പാടേക്ക് എന്ന മുദ്രാവാക്യം ഉയർത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം ഇതിന് വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയുണ്ട്. നൂറ് ദിവസം പിന്നിടുന്ന വെള്ളിയാഴ്ചയും തൊട്ടടുത്ത ദിവസവും ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ശനിയാഴ്ച ആലപ്പാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും കേന്ദ്രികരിച്ച് ഉപവാസം സംഘടിപ്പിച്ചിടുണ്ട്. ശനിയാഴ്ച ചേരുന്ന വിശാല യോഗത്തിന് ശേഷം അടുത്ത ഘട്ട സമരം തീരുമാനിക്കും.

Share.

About Author

Comments are closed.