പാൻ കാർഡ്- ആധാർ ബന്ധിപ്പിക്കൽ നിർബന്ധം: സുപ്രീം കോടതി

0

ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി നിർദേശം. ഡൽഹി: ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിന് പാൻ കാര്‍ഡ്, ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമെന്ന് സുപ്രീം കോടതി. ആദായ നികുതി വകുപ്പിലെ ചട്ടം 139-എഎ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസ് എ.കെ സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി നിർദേശം.പാൻ നമ്പരുമായി ആധാർ ലിങ്ക് ചെയ്യാതെ തന്നെ 2018–19 വർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ശ്രേയ സെൻ, ജയശ്രീ സത്പുതെ എന്നിവർക്കു ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു കേന്ദ്രത്തിന്‍റെ അപ്പീൽ. സുപ്രീം കോടതിയിൽ വിഷയം പരിഗണനയിലായതു കൊണ്ടാണ് അന്ന് ഹൈക്കോടതി അത്തരം ഉത്തരവു പുറത്തിറക്കിയത്. അതിനു ശേഷം സുപ്രീം കോടതി തന്നെ വിഷയത്തിൽ തീരുമാനമെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്– ബെഞ്ച് വ്യക്തമാക്കി.

Share.

About Author

Comments are closed.