പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് കീഴടങ്ങി

0

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റുമായ ഒഎം ജോര്‍ജ് ഒന്നരവര്‍ഷത്തോളം വീട്ടില്‍ ജോലിക്ക് നിന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തെത്തുന്നത്.പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒ.എം ജോര്‍ജ് ഒളിവിലായിരുന്നു.ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറയുകയായിരുന്നു. തുടര്‍ന്ന് എഴുതി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിച്ചത്. ജോര്‍ജിനെതിരെ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒ.എം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.ബലാത്സംഗ പരാതിയെ തുടര്‍ന്ന് ജോര്‍ജിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും ഇയാളെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിക്കുകയായിരുന്നു.

Share.

About Author

Comments are closed.