പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് ആരോപണംആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

0

പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് ആരോപണം. ചിത്രത്തിന്‍റെ കഥയും വൈറസ് എന്ന പേരും തന്‍റേതാണെന്നാണ് ഉദയ് ആനന്ദന്‍റെ ആരോപണം. 2018 ൽ ഇതേ പേരിൽ താൻ ചിത്രം രജിസ്റ്റർ ചെയ്തിരുന്നു എന്ന് സംവിധായകൻ പറയുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ല.നിപ വൈറസ് ബാധയെ ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിന് സ്റ്റേ. എറണാകുളം ജില്ല കോടതിയുടേതാണ് സ്റ്റേ. കേസ് 16 ന് വീണ്ടും പരിഗണിക്കും. സിനിമയുടെ പ്രദർശനവും മൊഴിമാറ്റവും നിർത്തി വയ്ക്കണമെന്നാണ് കോടതി നിർദേശം. കഥ മോഷ്ടിച്ചുവെന്നാരോപിച്ചാണ് സംവിധായകൻ ഉദയ് ആനന്ദൻ നൽകിയ കേസിലാണ് സ്റ്റേ.പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് ആരോപണം. ചിത്രത്തിന്‍റെ കഥയും വൈറസ് എന്ന പേരും തന്‍റേതാണെന്നാണ് ഉദയ് ആനന്ദന്‍റെ ആരോപണം. 2018 ൽ ഇതേ പേരിൽ താൻ ചിത്രം രജിസ്റ്റർ ചെയ്തിരുന്നു എന്ന് സംവിധായകൻ പറയുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ല.ആസിഫ് അലി, ടൊവിനോ, ദിലീഷ് പോത്തൻ, റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, സൗബിൻ, രേവതി, കാളിദാസ് ജയറാം തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്.

 

Share.

About Author

Comments are closed.