ചി​ന്ന​ത്ത​മ്പി മി​ൽ വ​ള​പ്പി​ൽ ത​ന്നെ, ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ വ​നം​വ​കു​പ്പ്

0

തി​രു​പ്പു​ർ: ജ​നി​ച്ചു​വ​ള​ർ​ന്ന കാ​ടു​തേ​ടി ന​ട​പ്പു​തു​ട​ങ്ങി​യ കാ​ട്ടു​കൊ​മ്പ​ൻ ചി​ന്ന​ത്ത​മ്പി കൃ​ഷ്ണ​പു​ര​ത്തെ അ​മ​രാ​വ​തി ഷു​ഗ​ർ​മി​ൽ വ​ള​പ്പി​ൽ ത​മ്പ​ടി​ച്ച​തോ​ടെ ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും ഷു​ഗ​ർ മി​ൽ വ​ള​പ്പി​ൽ ക​ഴി​യു​ന്ന കൊ​മ്പ​ൻ ശാ​ന്ത​നാ​ണ്. ആ​വ​ശ്യ​ത്തി​നു ക​രി​മ്പു തി​ന്ന​ശേ​ഷം വ​ള​പ്പി​ൽ​ത്ത​ന്നെ​യു​ള്ള കു​ള​ത്തി​ൽ നി​ന്നു വെ​ള്ളം കു​ടി​ച്ച് വി​ശ്ര​മി​ക്കു​ക​യാ​ണു ചി​ന്ന​ത്ത​മ്പി. ഇ​ട​യ്ക്ക് കു‌​ങ്കി​യാ​ന​ക​ളാ​യ ക​ലി​മി​നോ​ടും മാ​രി​യ​പ്പ​നോ​ടും സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു.

ഇ​തി​നി​ടെ, ആ​ന​യെ ക​രി​മ്പു പാ​ട​ത്തു നി​ന്നു മാ​റ്റ​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​ർ ഉ​ട​മ​ൽ​പേ​ട്ടി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഒ​രാ​ഴ്ച​യാ​യി​ട്ടും ആ​ന​യെ മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ അ​ക്ര​മ​കാ​രി​യ​ല്ലെ​ങ്കി​ലും കാ​ട്ടാ​ന സ്വൈ​ര​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ന്ന​ത്ത​മ്പി​യു​ടെ ആ​രോ​ഗ്യം, അ​ടു​ത്ത ന​ട​പ​ടി തു​ട​ങ്ങി വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ചി​ന്ന​ത്ത​മ്പി​യെ ഇ​നി കാ​ട്ടി​ൽ ക​യ​റ്റി വി​ട്ടാ​ലും തി​രി​കെ വ​രു​മെ​ന്നാ​ണ് ആ​ന​ക​ളു​ടെ സ്വ​ഭാ​വം നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ അ​ജ​യ് ദേ​ശാ​യി​യു​ടെ വി​ല​യി​രു​ത്ത​ൽ. കൃ‌​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു ഭ​ക്ഷ​ണം കി​ട്ടു​മെ​ന്നു മ​ന​സി​ലാ​യ​തി​നാ​ൽ ഇ​നി ഉ​ൾ​വ​ന​ത്തി​ലേ​ക്കു പോ​യി ഭ​ക്ഷ​ണം തേ​ടാ​നൊ​ന്നും ചി​ന്ന​ത്ത​മ്പി ശ്ര​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല​ത്രെ. എ​ന്നാ​ൽ, ആ​ന​യെ അ​തി​ന്‍റെ ആ​ദ്യ ആ​വാ​സ​ഭൂ​മി​യാ​യ ത​ടാ​കം​വാ​ലി​യി​ൽ ത​ന്നെ തി​രി​കെ​യെ​ത്തി​ക്ക​ണ​മെ​ന്നു മൃ​ഗ​സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ആ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ഷ യോ​ഗ സെ​ന്‍റ​ർ, സി​ആ​ർ​പി​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്രം, ഏ​താ​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​യൊ​ക്കെ ആ​ന​ത്താ​ര​ക​ൾ അ​ട​ച്ചാ​ണു നി​ർ​മി​ച്ച​ത്. കൂ​ടാ​തെ മേ​ഖ​ല​യി​ൽ എ​ല്ലാ പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും മ​റി​ക​ട​ന്ന് ന​ട​ത്തു​ന്ന ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ളും ആ​ന​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഇ​വ നി​ർ​ത്ത​ലാ​ക്കു​ക​യും നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും വേ​ണ​മെ​ന്നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു

Share.

About Author

Comments are closed.