മാ​യം ചേ​ർ​ത്ത സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട: മോ​ദി

0

ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യ​വ​രും ജു​ഡീ​ഷ്യ​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​രും സൈ​ന്യ​ത്തെ അ​പ​മാ​നി​ച്ച​വ​രു​മാ​ണ് താ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു​വെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക്സ​ഭ​യി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ ത​നി​ക്കെ​തി​രേ നി​ര​ന്ത​രം ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ക​രു​ത്തു​നേ​ടു​ന്ന​ത് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഏ​തു ക​മ്പ​നി​ക്കു വേ​ണ്ടി​യാ​ണ് കോ​ൺ​ഗ്ര​സ് നാ​ണം​കെ​ട്ട ക​ളി ക​ളി​ക്കു​ന്ന​തെ​ന്നും മോ​ദി ചോ​ദി​ച്ചു.

ബി​ജെ​പി​ക്കെ​തി​രാ​യ വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ​യും മോ​ദി പ​രി​ഹ​സി​ച്ചു. നി​റ​യെ മാ​യം ചേ​ർ​ത്തു​ണ്ടാ​ക്കി​യ സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മി​ല്ല. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലേ​ക്കു രാ​ജ്യം നീ​ങ്ങു​മ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​നു ശ​ക്ത​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കു​ന്ന​താ​യി​രു​ന്നു മോ​ദി​യു​ടെ മാ​ര​ത്ത​ൺ പ്ര​സം​ഗം.സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ കോ​ൺ​ഗ്ര​സ് നി​ര​വ​ധി ത​വ​ണ 356ാം വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​ര ഗാ​ന്ധി ത​ന്നെ 50 ത​വ​ണ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്- മോ​ദി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു വ​ർ​ഷ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​വും. എ​ന്നാ​ൽ, മോ​ദി​യെ‌​യും ബി​ജെ​പി​യെ​യും വി​മ​ർ​ശി​ക്കു​മ്പോ​ൾ ചി​ല​ർ ഇ​ന്ത്യ​യെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. സ​ത്യം കേ​ൾ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ഴി​വ് ന​ശി​ച്ചി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ​യും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ത്തെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന കോ​ൺ​ഗ്ര​സ്, താ​നാ​ണു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ക്കു​ക​യാ​ണ്. ജു​ഡീ​ഷ്യ​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്താ​യാ​ലും പു​റ​ത്താ​യാ​ലും പാ​ർ​ല​മെ​ന്‍റി​ലാ​യാ​ലും പു​റ​ത്താ​യാ​ലും ഞ​ങ്ങ​ൾ സ​ത്യ​മേ പ​റ​യൂ. പ​ക്ഷേ, അ​തു ശ്ര​വി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ക​ഴി​വു ന​ശി​ച്ചി​രി​ക്കു​ന്നു- മോ​ദി പ്ര​തി​പ​ക്ഷ​ത്തോ​ടു പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നെ ക​ടി​ച്ചു​കീ​റി മോ​ദി​യു​ടെ പ്ര​സം​ഗം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ലോ​ക്സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​വി​ടെ ന​ട​ത്തി​യ​ത് പ്ര​തി​പ​ക്ഷ​ത്തെ, പ്ര​ത്യേ​കി​ച്ചു കോ​ൺ​ഗ്ര​സി​നെ ക​ടി​ച്ചു​കീ​റി​യു​ള്ള മാ​ര​ത്ത​ൺ പ്ര​സം​ഗ​വും. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ത​നി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രാ​യ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​ല്ലാം സ​ര​സ​മാ​യി, തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞു; യാ​തൊ​രു ത​പ്പി​ത്ത​ട​യ​ലു​മി​ല്ലാ​തെ. ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചു​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കാ​ൻ പോ​ന്ന​താ​യി​രു​ന്നു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ മോ​ദി​യു​ടെ ഈ ​പാ​ർ​ല​മെ​ന്‍റ് പ്ര​സം​ഗം. പ്ര​തി​പ​ക്ഷ ബെ​ഞ്ചു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ളൊ​ന്നും ത​രി​മ്പും അ​സ്വ​സ്ഥ​മാ​ക്കി​യി​ല്ല മോ​ദി​യെ.

റ​ഫാ​ൽ വി​വാ​ദം, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ദു​ർ​ബ​മാ​ക്കു​ന്നു തു​ട​ങ്ങി​യ പ്ര​ധാ​ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക‌ു മ​റു​പ​ടി ന​ൽ​കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​നെ പ​ഴ​യ​കാ​ല സം​ഭ​വ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കാ​നാ​ണു പ്ര​ധാ​ന​മ​ന്ത്രി പ്ര​ധാ​ന​മാ​യും ശ്ര​മി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ ത​ന്നെ​യാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം പ്ര​മു​ഖ​മാ​യി ല​ക്ഷ്യ​മി​ട്ട​തും. ദീ​ർ​ഘ​കാ​ല​ത്തെ കോ​ൺ​ഗ്ര​സ് ഭ​ര​ണ​വും അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ന്‍റെ ഭ​ര​ണ​വും താ​ര​ത​മ്യം ചെ​യ്യാ​ൻ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്യു​ന്നു​മു​ണ്ട് പ്ര​ധാ​ന​മ​ന്ത്രി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തേ രീ​തി​യി​ലാ​വും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​വും.

ജൂ​ലി​യ​ൻ, ഗ്രി​ഗോ​റി​യ​ൻ ക​ല​ണ്ട​റു​ക​ളി​ൽ ച​രി​ത്ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്ന “ബി​സി’​ക്കും “എ​ഡി’​ക്കും പു​തി​യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ കൂ​ടി ന​ൽ​കി മോ​ദി. ബി​ഫോ​ർ കോ​ൺ​ഗ്ര​സ് (കോ​ൺ​ഗ്ര​സി​നു മു​ൻ​പ്), ആ​ഫ്റ്റ​ർ ഡൈ​നാ​സ്റ്റി (കു​ടും​ബ​ഭ​ര​ണം വ​ന്ന ശേ​ഷം)! സ്വാ​ത​ന്ത്ര്യം നേ​ടി​യ ശേ​ഷ​മു​ള്ള ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് മോ​ദി ഈ ​ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ച​ത്. 1947 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നു മോ​ദി ഓ​ർ​മി​പ്പി​ച്ചു. കോ​ൺ​ഗ്ര​സി​ലെ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ൾ കാ​ണു​ന്നി​ല്ല. ബി​സി എ​ന്നാ​ൽ ബി​ഫോ​ർ കോ​ൺ​ഗ്ര​സ്. അ​ക്കാ​ല​ത്ത് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ​വ​ർ പ​റ​യു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു. കു​ടും​ബ​ഭ​ര​ണം വ​ന്ന ശേ​ഷ​മാ​ണ് എ​ല്ലാ​മു​ണ്ടാ​യ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​ത​മെ​ന്നു ഞാ​ൻ പ​റ​യു​മ്പോ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹ​മാ​ണു സ​ഫ​ല​മാ​ക്കു​ന്ന​തെ​ന്നും മോ​ദി.

അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തു കോ​ൺ​ഗ്ര​സാ​ണ്… പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് സൈ​ന്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്നു, ആ​ർ​മി ചീ​ഫി​നെ ഗൂ​ണ്ട എ​ന്നു വി​ളി​ക്കു​ന്നു… പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സേ​ന അ​ട്ടി​മ​റി​ക്കു ശ്ര​മി​ക്കു​ന്നു എ​ന്ന ക​ഥ​ക​ൾ കോ​ൺ​ഗ്ര​സ് മെ​ന​യു​ന്നു… പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ​യും വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളെ​യും കോ​ൺ​ഗ്ര​സ് ചോ​ദ്യം ചെ​യ്യു​ന്നു… പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ജു​ഡീ​ഷ്യ​റി​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു… പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ആ​സൂ​ത്ര​ണ ക​മ്മി​ഷ​നെ ജോ​ക്ക​ർ​മാ​രു​ടെ സം​ഘ​മെ​ന്നു വി​ളി​ക്കു​ന്നു.. പ​ക്ഷേ, മോ​ദി​യാ​ണ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത്.

മോ​ദി​യെ വെ​റു​ത്തു വെ​റു​ത്ത് പ്ര​തി​പ​ക്ഷം രാ​ജ്യ​ത്തെ വെ​റു​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ​വ​ർ ല​ണ്ട​നി​ൽ പോ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ച​ത്. രാ​ജ്യം കൊ​ള്ള​യ​ടി​ക്കാ​ൻ അ​നു​വ​ദി​ച്ച കോ​ൺ​ഗ്ര​സ് സു​ഹ‌ൃ​ത്തു​ക്ക​ളാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത്. 2010ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ന​മ്മു​ടെ താ​ര​ങ്ങ​ൾ മെ​ഡി​ലി​നാ​യി വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ്വ​കാ​ര്യ സ്വ​ത്ത് കു​ന്നു​കൂ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്- മോ​ദി ആ​രോ​പി​ച്ചു.

Share.

About Author

Comments are closed.