മോഹന്‍ലാലുമായി ഹൈദരാബാദിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

0

തിരുവനന്തപുരം: സൂപ്പർ‌താരം മോഹന്‍ലാലുമായി ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. എന്നാല്‍ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.അതേസമയം, മോഹൻലാൽ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പല തവണ വ്യക്തമാക്കിയതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ വേദനയുണ്ടെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എന്നാൽ അതു പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Share.

About Author

Comments are closed.