അധികാരത്തിൽ വന്നാൽ മുത്തലാഖ് ബിൽ റദ്ദാക്കും; രാഹുൽഗാന്ധി

0

ന്യൂഡെൽഹി: അധികാരത്തിലെത്തിയാൽ മുത്തലാഖ് ബിൽ റദ്ദാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എഐസിസിയുടെ ന്യൂനപക്ഷ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല.

‌എല്ലാ മതങ്ങളും ഭാഷകളും ബഹുമാനിക്കപ്പെടണം. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിനെ ഭയക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുൽഗാന്ധി പറഞ്ഞു.

 

Share.

About Author

Comments are closed.