ചാനല് പരിപാടിക്കിടെ ചുംബിച്ച ബോളിവുഡ് നടനെ സീരിയല് നടി കരണച്ചടിച്ചു

0

ചാനല് പരിപാടിക്കിടെ തന്നെ ചുംബിച്ച ബോളിവുഡ് നടനെ സീരിയല് നടി കരണച്ചടിച്ചു. ബോളിവുഡ് നടന് രാജീവ് ഖന്ദേല്വാലെയ്ക്കാണ് നടിയുടെ ഉഗ്രന് ഒരു അടി കിട്ടിയത്. അടി കിട്ടിയതോടുകൂടി നടന് സ്ഥലം കലിയാക്കി.ഒരു പരമ്പരയുടെ പ്രമോ ഷൂട്ടിനിടയിലാണ് സംഭവം എന്നാണ് റിപ്പോര്ട്ട്. ടേബിള് നമ്പര് 21, അമീര് അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന് രാജീവ് ഖന്ദേല്വാലെനെയാണ് ടെലിവിഷന് നടിയായ കൃതിക കാമ്രേ തല്ലിയത്.പരിപാടിക്കിടെ അപ്രതീക്ഷിതമായി രാജീവ് കൃതികയെ ചുംബിക്കുകയായിരുന്നു. ചുംബനത്തിന് ശേഷമാണ് കൃതിക രാജീവിന്റെ മുഖത്തടിക്കുന്നതും. അടികൊണ്ട രാജീവ് പതറി. എന്തായാലും ഇത് അഭിനയമല്ല. നടന് വ്യത്തികെട്ട രീതിയില് പെരുമാറുകയായിരുന്നുവെന്നാണ് നടിയുമായി ബന്ധമുള്ളവര് പറയുന്നത്. എന്നാല് ഇത് പ്രമോയുടെ ഭാഗമാണോ എന്ന് തീര്ച്ചയില്ലെന്നാണ് അണിയറക്കാര് പറയുന്നത്

Share.

About Author

Comments are closed.