എസ്.എസ്.എ. ഡയറക്ടറുടെ ഭിന്നശേഷി വിരുദ്ധ നയത്തിനെതിരെ സമരം

0

ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവയുടെയും സോര്‍ട്ട് കേരളയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എ. ഡയറക്ടറുടെ ഭിന്നശേഷി വിരുദ്ധ നയത്തിനെതിരെ നടത്തുന്ന സമരം ഇന്ന് മൂ ന്നാം നാള്‍ തുടങ്ങുകയാണ്.  കേരളത്തിലെ 1,58,994 ഭിന്നശേഷിയുളഴ്ള കുട്ടികളുടെ കണക്ക് വെറും 82000 മാത്രമാണെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യുകയുൺ അതുവഴി കേരള സംസ്ഥാനത്തിന് 10 കോടി രൂപ ഫണ്ടിനത്തില്‍ നഷ്ടപ്പെടുത്തുകയുൺ ചെയ്ത എസ്.എസ്. എ. ഡയറക്ടര്‍ ഇത്തരം കുട്ടികളെ, കഴിഞ്ഞ 12 വര്‍ഷമായി പഠിപ്പിച്ചിരുന്ന റിസോഴ്സ് അദ്ധ്യാപകരുടെ എണ്ണവും 1300 ല്‍ നിന്ന് 795 ആക്കിയിരിക്കുകയാണ്. ഏതര്‍ത്ഥത്തിലും ഇത് മനുഷ്യാവകാശ ലംഘനവും മനുഷ്യത്വ രഹിത സമീപനവുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രി പലപ്രാവശ്യം ഇടപെട്ട് എല്ലാ റിസോഴ്സ് അദ്ധ്യാപകരേയും തിരിച്ചെടുത്ത് കുട്ടികളുടെ പഠനവും പരിശീലനവും എത്രയും വേഗം ഉറപ്പാക്കണമെന്ന് എസ്.എസ്.എ. ഡയറക്ടറോട് നേരിട്ട് നിര്‍ദ്ദേശിച്ചെങ്കിലും ഗവണ്‍മെന്‍റിനെ കബളിപ്പിക്കുന്ന സമീപനമാണ് ഇയാള്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും വൈകല്യമുള്ള കുട്ടികള്‍ക്കുള്ള എല്ലാ അവകാശങ്ങളും പഠനപരിശീലന പരിപാടികളും ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പലതരത്തിലുള്ള കള്ളകഥകള്‍ മെനഞ്ഞ് ഗവണ്‍മെന്‍റിനെ സമ്മര്‍ദ്ദജത്തിലാക്കുകയാണ് ഈ ഡയറക്ടര്‍ നാളിതുവരെയായി ചെയ്തുകൊണ്ടിരിക്കുന്നത്. ആവശ്യമുള്ള തുക ഗവണ്‍മെന്‍റ് നല്‍കാമെന്നുറപ്പ് നല്‍കിയിട്ടും ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരെ നിയമിക്കാന്‍ ഡയറക്ടര്‍ തയ്യാറാകാതെ സ്വാര്‍ത്ഥ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് ലക്ഷ്യംവച്ചു മാത്രം നടപ്പിലാക്കുന്നതാണ്. രണ്ടാം ദിവസമായ 5-5-2015 ന് പ്രതിഷേധസമരം സെക്രട്ടറിയേറ്റ് പ്രധാന കവാടത്തിലാണ് നടന്നത്.  ടി.കെ. റിയാസ് സ്വാഗംത പറയുകയും ഷെഫീക്ക് വള്ളക്കടവ് അദ്ധ്യക്ഷത വഹിക്കുകയുൺ നൗഷാദ് തെക്കേയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  കണ്ണൂര്‍ സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  പ്രതിഷേധ സമരത്തില്‍ 423 സമരാനുകൂലികള്‍ പങ്കെടുത്തു.  സമരനേതാക്കള്‍ ഉച്ചയോടെ മുഖ്യമന്ത്രിയെ കാണുകയും 6-5-2015 ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എല്ലാ റിസോഴ്സ് അധ്യാപകരെയും തിരിച്ചെടുത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനവും പരിശീലനവും ഉറപ്പുവരുത്തുമെന്ന് ഉറപ്പു നല്‍കി.  മൂന്നാമ ദിവസത്തെ പ്രതിഷേധ സമരം എം.എല്‍.എ. മാര്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നതാണ്.

Share.

About Author

Comments are closed.