സിനിമാ തിയ്യറ്ററില് അക്രമം: മാനേജര്ക്ക് പരിക്ക്തൃപ്രയാര്

0

സിനിമാ തിയ്യറ്ററില് അക്രമാസക്തനായ യുവാവ് ടിക്കറ്റ് കൗണ്ടറിലെ ചില്ല് അടിച്ചു തകര്ത്തു. ചില്ല് മുഖത്ത് തറച്ച് തിയ്യറ്റര് മാനേജര് വിജുവിന് പരിക്കേറ്റു. തൃപ്രയാര് ശ്രീരാമ തിയ്യറ്ററില് ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് വലപ്പാട് ബീച്ച് ചാഴു വീട്ടില് കിരണിനെ (23) വലപ്പാട് എസ്ഐ പി.ജി. മധുവും സംഘവും അറസ്റ്റ് ചെയ്തു. ഇയോളോടൊപ്പം മറ്റ് മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവര് അക്രമത്തില്  പങ്കാളികളായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. തില് തുറക്കാന് ആക്രോശിച്ചെത്തിയ കിരണ് ടിക്കറ്റ് കൗണ്ടറിലെ ചില്ല് കൈകൊണ്ട് അടിച്ചുടക്കുകയായിരുന്നു.

Share.

About Author

Comments are closed.