ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തിരുവോണവിളക്ക് തെളിഞ്ഞു. പതിനായിരത്തോളം ദീപങ്ങള്‍ ജ്വലിച്ചുനില്‍ക്കെ എഴുന്നള്ളിയ ഗുരുവായൂരപ്പനെ ആയിരങ്ങള്‍ നമിച്ചു. രാത്രി പത്തോടെയായിരുന്നു വിളക്ക് എഴുന്നള്ളിപ്പ്.കൊമ്പന് അച്യുതന് വലിയ കോലത്തില്‍ ഭഗവാന്റെ പൊന്തിടമ്പ് ശിരസ്സിലേററിയ നിമിഷം ഇടയ്ക്കയില്‍ വിഷ്ണു സ്തുതി ഉയര്‍ന്നു. വിനായകനും ഗോപാലകൃഷ്ണനും പറ്റാനകളായ് ചേര്‍ന്നപ്പോള്‍ ഇടയ്ക്ക പ്രദക്ഷിണം തുടങ്ങി. ശശിമാരാര്‍ ഇടയ്ക്കയിലും മുരളി നാദസ്വരത്തിലും നേതൃത്വം നല്കി. അഞ്ചാമത്തെ പ്രദക്ഷിണത്തിന് പഞ്ചാരിമേളം കൊട്ടിക്കയറി.
പുലര്‍ച്ചെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍നമ്പൂതിരിപ്പാട് സോപാനത്ത് നാക്കിലയില്‍ രണ്ട് ഓണപ്പുടവകള്‍ സമര്‍പ്പിച്ചതോടെ തിരുവോണാഘോഷം തുടങ്ങി. പിന്നീട്ഓണസദ്യയില് !15000ത്തോളം ഭക്തര്‍ പങ്കെടുത്തു കാഴ്ചശ്ശീവേലി ആരംഭിച്ചു. പഞ്ചാരിമേളം പെരുവനം കുട്ടന്മാരാര് നയിച്ചു. ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലി ഉണ്ടായി. ക്ഷേത്രസന്നിധിയില്‍ നടന്ന ഗുരുവായൂരപ്പന് ഉച്ചപ്പൂജയ്ക്ക് ദേവസ്വം വകയായിരുന്നു നമസ്കാരസദ്യ. മേല്‍ശാന്തി ശ്രീഹരി.നമ്പൂതിരി ഉച്ചപ്പൂജ നിര്‍വഹിച്ചു.
കണ്ണനെ ആയിരങ്ങള്‍ വണങ്ങി ഓണസദ്യയില്‍ !15000ത്തോളം ഭക്തര്‍ പങ്കെടുത്തു
0
Share.