ബാങ്കോക്ക് സ്ഫോടനം: പിടിയിലായത് തുര്ക്കി സ്വദേശി

0

 തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കില് 20 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായത് തുര്ക്കി സ്വദേശി. വടക്കന് ബാങ്കോക്കിലെ പ്രാന്തപ്രദേശത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ അറസ്റ്റുചെയ്തത്.ഇയാളുടെ പക്കല്നിന്ന് ബോംബ് നിര്മാണത്തിനുള്ള സാമഗ്രികളും പിടിച്ചെടുത്തു. രണ്ടാഴ്ചമുമ്പുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബും ഇതേതരത്തിലുള്ളവയാണെന്നാണ് പോലീസിന്റെ നിഗമനം. നിലവില് സ്ഫോടകവസ്തു കൈവശംവെച്ച കേസിനാണ് ഇയാളെ അറസ്റ്റുചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഒട്ടേറെ പാസ്പോര്ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.ആഗസ്ത് 17-നുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. സ്ഫോടനത്തില് കൊല്ലപ്പെട്ടവരില് 14 പേര് വിദേശികളായിരുന്നു. ബോംബുവെച്ചെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി. ദൃശ്യം പിന്നീട് പുറത്തുവിടുകയുണ്ടായി. മഞ്ഞഷര്ട്ടും കറുത്ത തലമുടിയുമുള്ള ഇയാള് സംഭവസ്ഥലത്തുനിന്ന് കടക്കുന്ന ദൃശ്യമാണ് നല്കിയത്. ഇയാള്തന്നെയാണോ അറസ്റ്റിലായതെന്ന് വ്യക്തമല്ല. ഇയാളെ സൈനികകസ്റ്റഡിയിലേക്ക് മാറ്റിയതായി പോലീസ് വക്താവ് പ്രാവുത് തവോന്സിരി പറഞ്ഞു.

Share.

About Author

Comments are closed.