ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര തിങ്കളാഴ്ച

0

90 ഫ്ലോട്ടുകള്, 101 പേരുടെ മേളം, അന്യസംസ്ഥാന കലാരൂപങ്ങളും: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് 5ന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുമെന്ന് മന്ത്രി എ.പി.അനില് കുമാര് പത്രസമ്മേളനത്തില് അറിയിച്ചു. ഗവര്ണര് പി.സദാശിവം ഘോഷയാത്ര ഫ്ലഗ് ഓഫ് ചെയ്യും. പതിവില് നിന്ന് വിപരീതമായി ആനുകാലിക പ്രാധാന്യമുള്ള നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയില് അണിനിരക്കുക. അത്തരത്തിലുള്ള 90 ഫ്ളോട്ടുകളുണ്ടാകുമെന്ന് ഘോഷയാത്ര കമ്മിറ്റി ചെയര്മാന് വര്ക്കല കഹാര് പറഞ്ഞു.സര്ക്കാര്, പൊതുമേഖലാസ്ഥാപനങ്ങള്, ഡി.ടി.പി.സി., ബാങ്കുകള്, ഐ.എസ്.ആര്.ഒ. തുടങ്ങിയ സ്ഥാപനങ്ങള് ഘോഷയാത്രയില് പങ്കാളികളാകുന്നുണ്ട്. ജൈവകൃഷിയും എയര് ആംബുലന്സുമെല്ലാം ഇത്തവണ നിശ്ചല ദൃശ്യങ്ങളില് ഇടം നേടും. ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം തിങ്കളാഴ്ച രാത്രി എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തില് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഫ്ലോട്ടുകള്ക്കുള്ള സമ്മാനങ്ങള് ചടങ്ങില് കേന്ദ്രമന്ത്രി പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷവും രണ്ടാം സമ്മാനം അമ്പതിനായിരവുമാണ്. മൂന്നാം സ്ഥാനം 25,000 രൂപയും നല്കും. ഇത്രയും ഉയര്ന്ന തുക നല്കുന്നത് ഇതാദ്യമാണെന്ന് സംഘാടകര് അറിയിച്ചു.നൂറ്റൊന്നു പേരുടെ ചെണ്ടമേളവും ആലവട്ടവും വെണ്ചാമരവും ഘോഷയാത്രയുടെ പ്രധാന ആകര്ഷണമായിരിക്കും. തായമ്പക, കളരിപ്പയറ്റ്, വേലകളി എന്നിവയും ഘോഷയാത്രയെ അകമ്പടി സേവിക്കും. മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ള കലാരൂപങ്ങളും അണിനിരക്കും. കളിയാട്ടം(പുതുച്ചേരി), ഫാഗ് ആന്ഡ് വുമര് ( ഹരിയാന), സംബല്പുരി(ഒഡിഷ), മതൂരി( തെലുങ്കാന), സിദ്ധി ദമാല്(ഗുജറാത്ത്) എന്നിവിടങ്ങളില് നിന്നുള്ള കലാരൂപങ്ങളും ഘോഷയാത്രയില് പങ്കെടുക്കും.ആഫ്രിക്കന് ഡാന്സ് ആന്ഡ് ഡ്രംസ്, വെസ്റ്റേണ് മ്യൂസിക് ആന്ഡ് ബിബോയിങ് ഡാന്സ്, ജപ് റോപ് സ്കിപ്പിങ് എന്നിവയുടെ നിരതന്നെ ഘോഷയാത്രയിലുണ്ടാകും. മയിലാട്ടം, മയൂരനൃത്തം, പരുന്താട്ടം, അമ്മന്കുടം, പമ്പമേളം, നാഗനൃത്തം തുടങ്ങിയ പ്രാചീന കലകളുടെ നൃത്ത ചുവടുകളുമായി കലാകാരന്മാര് അനന്തപുരിയെ ആവേശം കൊള്ളിക്കാനായി ഘോഷയാത്രയില് പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില് പൊതുഭരണ സെക്രട്ടറി കെ.ആര്.ജ്യോതിലാല്, ടൂറിസം ഡയറക്ടര് ഷേക് രീത്ബാഎന്നിവര് പങ്കെടുത്തു

Share.

About Author

Comments are closed.