നടി ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരുക്ക്

0

കൊച്ചി: ചലച്ചിത്ര നടി ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ‌ പരുക്കേറ്റു. മൂന്നാർ– മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം വച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ഞായറാഴ്ച മൂന്നാറിൽ വച്ചായിരുന്നു അപകടം. കാറിലേക്കു കയറുന്നതിനിടെ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിത്യഹരിത നായകൻ, 1948 കാലം പറഞ്ഞത് എന്നീ ചിത്രങ്ങളിൽ നായികയായും ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

 

Share.

About Author

Comments are closed.