ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും; പൃഥ്വിയോട് ആരാധകൻ

0

പൃഥ്വി രാജിന്‍റെ നയൻ കണ്ട് കമന്‍റിട്ട ആരാധകന് പൃഥ്വി കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം കണ്ട് കിളി പോയി എന്നായിരുന്നു ആരാധകന്‍റെ പ്രതികരണം. ഒന്നു കൂടി കണ്ടാൽ പോയ കിളി തിരിച്ചു വന്നോളുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാൽ രണ്ടാമത് കണ്ടിട്ടും കിളി തിരിച്ചു വന്നില്ലെന്നും പറന്നു പോയ കിളിയെ പിടിച്ച് കൂട്ടിലിടാൻ മൂന്നാമതും ഇറങ്ങിയെന്നാണ് ആരാധകന്‍റെ കമന്‍റ്.

പറന്ന കിളിയെ തിരിച്ചു വിളിക്കാൻ പോയതാ. കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കുമെന്നാണ് ജസീർ എന്ന ആരാധകൻ ട്വിറ്ററിൽ കുറിച്ചത്. ജസീറിന്‍റെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് വിജയാശംസകൾ നേരാൻ പൃഥ്വി മറന്നില്ല. എന്തായാലും ആരാധകന്‍റെ കട്ട ഡെഡിക്കേഷനെയും പൃഥ്വിയുടെ ആശംസയേയും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 

 

Share.

About Author

Comments are closed.