ഡിസ്‌ലൈക്ക് നോക്കാൻ വന്നതാ പണി പാളി; ലൗവേഴ്സ് ഡേയിലെ പുതിയ ഗാനമെത്തി

0

ഒമർ ലുലുവിന്‍റെ ലൗവേഴ്സ് ഡേ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ദിനകറും ഹരിണിയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. ശ്രീ സായ് കിരണിന്‍റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. അഡാർ ലൗവിലെ മലയാളത്തിലെ പാട്ടുകൾക്ക് വലിയ തോതിലുള്ള വിമർശനങ്ങളാണ് ലഭിച്ചത്.ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ലൈക്കുകളേക്കാളധികം ഡിസ്‌ലൈക്കായിരുന്നു ലഭിച്ചത്. എന്നാൽ അന്യഭാഷകളിലേക്ക് മാറുമ്പോൾ പാട്ടുകൾക്ക് ലൈക്കുകളാണധികവും. യൂട്യൂബിൽ ഇറങ്ങിയ ഗാനം ഇതിനോടകം അഞ്ചുലക്ഷത്തോളം ആളുകളാണ് കണ്ടത്. ഫെബ്രുവരി 14 ന് ചിത്രം തിയെറ്ററുകളിലെത്തും.

 

 

Share.

About Author

Comments are closed.